India

ഇന്ത്യയിലെ മെക്‌സിക്കന്‍ അംബാസഡറുടെ ഔദ്യോഗിക വാഹനം ‘ഓട്ടോറിക്ഷ’

ന്യൂഡല്‍ഹി: മെല്‍ബ പ്രിയാണ് ഇന്ത്യയിലെ മെക്‌സിക്കന്‍ അംബാസഡര്‍. ലാളിത്യം കൊണ്ട് രാജ്യതലസ്ഥാനത്ത് ശ്രദ്ധേയയാകുകയാണ് മെല്‍ബ. അധികാര കേന്ദ്രമായ ഡല്‍ഹിയില്‍ നയതന്ത്ര പ്രതിനിധികളും മറ്റ് ഭരണത്തലവന്‍മാരും കിടിലന്‍ എസ്.യു.വികളില്‍ പായുമ്പോള്‍ മെല്‍ബയുടെ സഞ്ചാരം ഓട്ടോയിലാണ്. ഇപ്പോള്‍ ഡല്‍ഹി നിവാസികള്‍ക്ക് സുപരിചിതമാണ് മെക്‌സിക്കന്‍ ഫ്‌ളാഗും പൂക്കളും പെയ്ന്റ് ചെയ്തു ചേര്‍ത്ത നയതന്ത്ര പ്രതിനിധിയുടെ വാഹനമെന്ന് സൂചിപ്പിക്കുന്ന നീല നമ്പര്‍ പ്ലേറ്റിലുള്ള ഓട്ടോ. ട്വിറ്റര്‍ അടക്കമുള്ള സാമൂഹ്യമാധ്യമങ്ങളിലും മെല്‍ബയുടെ ഓട്ടോ സുപരിചിതമാണ്.

ചില ഇടങ്ങളിലെങ്കിലും മെല്‍ബയുടെ ഔദ്യോഗിക വാഹനത്തിന് പ്രവേശനം നിഷേധിക്കപ്പെട്ട അനുഭവവുമുണ്ട്. ഡല്‍ഹിയിലെ ഇന്ത്യ ഹാബിറ്റാറ്റ് സെന്ററില്‍ എത്തിയപ്പോള്‍ ഇത്തരമൊരു അനുഭവമുണ്ടായി. നയതന്ത്ര പ്രതിനിധിയാണെന്ന് പറഞ്ഞിട്ടും ഓട്ടോയില്‍ എത്തിയ മെല്‍ബയെ അകത്തേക്ക് കയറ്റി വിടാന്‍ സുരക്ഷാ ജീവനക്കാര്‍ റെഡിയായിരുന്നില്ല. ഐ.എച്ച്.സിയില്‍ മെല്‍ബ പങ്കെടുക്കേണ്ട പരിപാടിയുടെ സംഘാടകര്‍ ഇടപെട്ടിട്ടു പോലും പ്രവേശനം നിഷേധിക്കപ്പെട്ട അനുഭവമുണ്ടായി. എല്‍ബ പറയുന്നത് തന്റെ ഓട്ടോ യാത്രയ്ക്ക് സമൂഹത്തിന്റെ വിവിധ തുറകളില്‍ നിന്ന് പ്രശംസ ലഭിക്കുന്നുവെന്നാണ്. നിരവധി പേരുടെ ശ്രദ്ധയാകര്‍ഷിക്കുകയാണ് ഡല്‍ഹിയിലെ ആനന്ദ് നികേതനിലെ മെക്‌സിക്കന്‍ എംബസിക്ക് പുറത്ത് പാര്‍ക്ക് ചെയ്തിരിക്കുന്ന ഈ ഓട്ടോ.

shortlink

Post Your Comments


Back to top button