കൊച്ചി: മാധ്യമപ്രവര്‍ത്തകന്‍ ഗിരീഷ് ജനാര്‍ദ്ദനന്‍ ആറന്‍മുളയിലെ ഇടതു മുന്നണി സ്ഥാനാര്‍ത്ഥിയും മാധ്യമപ്രവര്‍ത്തകയുമായ വീണ ജോര്‍ജനെതിരെ ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടു. പോസ്റ്റില്‍ പറയുന്നത് വീണ ജോര്‍ജ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പീഡിപ്പിക്കപ്പെട്ട സനോജ് എന്ന യുവാവിനോട് വീണ മാപ്പ് പറയണമെന്നാണ്.
ഇതാണ് കേസിനാസ്പദമായ സംഭവം: ഇടപ്പള്ളി സ്വദേശിയായ സനോജ് എന്ന ലോറി ഡ്രൈവറെ 2015 നവംബറില്‍ തന്നെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന് ആരോപിച്ച് വീണ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്തു. ഐ.പി.സി 506 (1) അടക്കം ഒന്നിലധികം വകുപ്പുകള്‍ പ്രകാരം കേസ് കേസ് ചുമത്തപ്പെടുകയും സനോജിന് 14 ദിവസം ജയിലില്‍ കിടക്കേണ്ടിയും വന്നു. എന്നാല്‍ വീണ ജോര്‍ജിനെ അപായപ്പെടുത്താന്‍ ശ്രമിച്ചുവെന്ന് ആരോപിക്കപ്പെടുന്ന സമയത്ത് സനോജ് ജോലി സ്ഥലത്തായിരുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ ലഭിച്ചു. ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നത് ദൃശ്യങ്ങള്‍ കണ്ട വീണ താടിക്ക് കൈ കൊടുത്തിരുന്നു പോയെന്നാണ്. എന്നാല്‍ നിരപരാധിത്വം തെളിയിക്കപ്പെട്ടിട്ടും സനോജ് ഇപ്പോഴും കേസില്‍ പ്രതിയാണ്. അദ്ദേഹത്തിന്റെ കല്യാണവും മുടങ്ങിപ്പോയ്. ഗീരീഷ് ജനാര്‍ദനന്റെ ആവശ്യപ്പെടുന്നത് വസ്തുത അറിയാവുന്ന വീണ ജോര്‍ജ് സനോജിന്റെ വീട്ടില്‍ ചെന്ന് അദ്ദേഹത്തോട് മാപ്പ് പറയണമെന്നാണ്.
Post Your Comments