NewsIndia

കനയ്യയെ കളിയാക്കി വെബ്‌സൈറ്റ് പരസ്യം. കാണാം ആ വീഡിയോ…

രാജ്യദ്രോഹ കുറ്റത്തിന് അറസ്റ്റിലായി പിന്നീട് ജാമ്യത്തിലിറങ്ങിയ ജെ.എന്‍.യു വിദ്യാര്‍ത്ഥി നേതാവ് കനയ്യ കുമാറിനെ കളിയാക്കി ട്രാവല്‍ വെബ്‌സൈറ്റിന്റെ പരസ്യം. ജയില്‍ മോചിതനായ ശേഷം സര്‍വകലാശാലയിലെത്തി കനയ്യ കുമാര്‍ ചൊല്ലിക്കൊടുത്ത ആസാദി എന്ന മുദ്രാവാക്യമാണ് യാത്രാ ഡോട്ട് കോം എന്ന ട്രാവല്‍ സൈറ്റ് പാരഡിയായി ചിത്രീകരിച്ചത്. യൂട്യൂബില്‍ അപ് ലോഡ് ചെയ്തിരിക്കുന്ന പരസ്യത്തിനെതിരെ പ്രതിഷേധം ഉയര്‍ന്നിരിക്കുകയാണ്.

വിമാനത്താവളത്തിലെത്തിയ ചെറുപ്പക്കാരന്‍ ജനാലയ്ക്കരികില്‍ സീറ്റ് ലഭിക്കാന്‍ വേണ്ടി നടത്തുന്ന പ്രതിഷേധമായാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. സര്‍വകലാശാലയില്‍ കനയ്യ കുമാര്‍ ചൊല്ലിക്കൊടുത്ത ആസാദി എന്ന മുദ്രാവാക്യമാണ് പരസ്യത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. ജനാലയ്ക്കരികില്‍ ഇരിക്കാന്‍ സ്വാതന്ത്ര്യം വേണം, ടിക്കറ്റിനായുള്ള നീണ്ട ക്യൂ ഒഴിവാക്കാന്‍ സ്വാതന്ത്ര്യം വേണം എന്നിങ്ങനെയാണ് പരസ്യത്തില്‍ പറയുന്നത്. കനയ്യ കുമാര്‍ ധരിച്ച വസ്ത്രത്തിനു സമാനമായ വസ്ത്രമാണ് പരസ്യത്തിലുള്ള ചെറുപ്പക്കാരനും ധരിച്ചിരിക്കുന്നത്.

 

shortlink

Post Your Comments


Back to top button