Kerala

ജോസ് തെറ്റയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാവും

അങ്കമാലി: സിറ്റിംഗ് എംഎല്‍എ ജോസ് തെറ്റയില്‍ അങ്കമാലി സീറ്റ് തനിക്ക് അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാവും. ജോസ്തെറ്റയിലിനെ സീറ്റ് നിഷേധിച്ചത് ജനതാദള്‍ എസ് എറണാംകുളം ജില്ലാ കമ്മറ്റിയുടെ എതിര്‍പ്പിനെ തുടര്‍ന്നാണ്. പകരം ബെന്നി മൂഞ്ഞേലിയെയാണ് സ്ഥാനാര്‍ത്ഥിയായി വന്നത്. ബെന്നി അങ്കമാലി മുന്‍ നഗരസഭ അധ്യക്ഷനായിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് ജോസ് തെറ്റയില്‍ മത്സരിക്കാന്‍ കച്ച മുറുക്കുന്നത്.

നാളെ തെറ്റയില്‍ അനുകൂലികളുടെ യോഗം വിളിച്ചിട്ടുണ്ട്. ബെന്നി മൂഞ്ഞേലിയെ തെരഞ്ഞെടുത്തത് പാര്‍ട്ടി സംസ്ഥാന സമിതിയംഗങ്ങളായ മാത്യു ജോണ്‍, ബേബി കുര്യന്‍ എന്നിവര്‍കൂടി ഉള്‍പ്പെട്ട പാനലില്‍ നിന്നാണ്. അങ്കമാലിയില്‍ 7170 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജോസ് തെറ്റയില്‍ തെരഞ്ഞെടുക്കപ്പെട്ടത്. ഈ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ആദ്യത്തെ എല്‍ഡിഎഫ് വിമതനീക്കമാണ് തെറ്റയില്‍ മത്സരിച്ചാല്‍ ഉണ്ടാകുന്നത്.

shortlink

Post Your Comments


Back to top button