India

മുഹമ്മദ് തന്‍സിലിന്റെ മരണത്തിനു പിന്നില്‍ ഭീകരരല്ലെന്ന് എന്‍ഐഎ

ന്യൂഡല്‍ഹി; എന്‍ഐഎ ഉദ്യോഗസ്ഥനായ മൂഹമ്മദ് തന്‍സില്‍ വെടിയേറ്റ് മരിച്ച സംഭവത്തിനു പിന്നില്‍ ഭീകരരല്ലെന്ന നിഗമനത്തില്‍ എന്‍ഐഎ. അന്വേഷണത്തിലൂടെ ലഭിക്കുന്ന സൂചന വ്യക്തിപരമായ പ്രശ്‌നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ്. ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയ് സംയുക്ത അന്വേഷണ സംഘത്തിലെ അംഗമായ എ.ഡി.ജി ദല്‍ജിത് ചൗധരിയാണ്. കഴിഞ്ഞ ശനിയാഴ്ച ഉത്തര്‍പ്രദേശിലെ ബിജ്‌നോര്‍ ജില്ലയില്‍ വച്ചാണ് എന്‍ഐഎ ഡിവൈഎസ്പി മുഹ്മ്മദ് തന്‍സില്‍ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചത്.

ആക്രമണത്തില്‍ പരുക്കേറ്റ ഭാര്യ ഫര്‍സാനയുടെ നില ഇപ്പോഴും അതീവ ഗുരുതരമാണ്. ഐഎന്‍എയും ഭീകരവിരുദ്ധ സേനയും ഉത്തര്‍പ്രദേശ് പൊലീസും അന്വേഷിക്കുന്നത് വിവിധ ഭീകര സംഘടനകള്‍ക്കെതിരെയുള്ള അന്വേഷണ സംഘത്തില്‍ തന്‍സില്‍ അംഗമായതിനാല്‍ കൊലപാതകത്തിന് പിന്നില്‍ ഭീകര സംഘടനകള്‍ ഉണ്ടോ എന്ന കാര്യമാണ്.

shortlink

Post Your Comments


Back to top button