റിയാദ്: സൗദി അറേബ്യ പ്രവാസികള്‍ക്ക് സ്ഥിര താമസത്തിന് അനുമതി നല്‍കാന്‍ ഒരുങ്ങുന്നു. ഇക്കാര്യം വ്യക്തമാക്കിയത് ഉപ കിരിടീവകാശി മുഹമ്മദ് ബിന്‍ സല്‍മാനാണ്. എണ്ണവിലത്തകര്‍ച്ച പരിഹരിക്കാന്‍ എണ്ണേതര വരുമാന മാര്‍ഗങ്ങള്‍ അവലംബിക്കുന്നതിന്റെ ഭാഗമായാണ് നടപടി. പ്രവാസികള്‍ക്ക് സ്ഥിര താമസത്തിന് അമേരിക്കയിലുള്ളത് പോലെ ഗ്രീന്‍ കാര്‍ഡ് കൊണ്ടുവരാനാണ് തീരുമാനം.
മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പ്രവാസികള്‍ക്ക് സ്ഥിര താമസത്തിന് അനുമതി നല്‍കുന്നതിനെ കുറിച്ച് നിലപാട് വ്യക്തമാക്കിയത് പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ ബ്ലൂംബര്‍ഗിന് അനുവദിച്ച അഭിമുഖത്തിലാണ്. യുഎസ് ഗ്രീന്‍ കാര്‍ഡ് സിസ്റ്റത്തിന് സമാനമായ പദ്ധതിയാണ് രാജ്യത്തെ ജനസംഖ്യയുടെ ബഹുഭൂരിഭാഗം വരുന്ന പ്രവാസികളെ ലക്ഷ്യമിട്ട് ആലോചിക്കുന്നത്. ഇതിനു പുറമേ തൊഴിലുടമകള്‍ക്ക് അനുവദിച്ചതില്‍ കൂടുതല്‍ വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ അവസരമുണ്ടാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments