പീഡനം, കൊലപാതകം, പിടിച്ചുപറി…ടിവി തുറന്നാലും പത്രം നോക്കിയാലും ആകെയുള്ളത് ഇതുമാത്രമല്ലേയുള്ളൂ. ഇനി ഇങ്ങിനെയുള്ള സ്ഥിരം പല്ലവികള്‍ ഖലീജ് ടൈംസ് നോക്കി ആവര്‍ത്തിക്കേണ്ടി വരികയില്ല. യുഎഇയില്‍ നിന്നും പുറത്തിറങ്ങുന്ന ഈ ഇംഗ്ലീഷ് പത്രം അടിമുടി മാറാന്‍ ഒരുങ്ങുകയാണ്. അതിന്റെ ഭാഗമായി ഒരു ഹാപ്പിനസ് എഡിറ്ററെ തന്നെ നിയമിച്ചിരിക്കുകയാണ്. വിജയങ്ങള്‍, നേട്ടങ്ങള്‍, സത്യസന്ധത, നല്ല ഉത്തരവുകള്‍, സാമൂഹ്യ ഉന്നമനം തുടങ്ങിയവയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ വായനക്കാര്‍ക്ക് നല്‍കുകയാണ് ഹാപ്പിനസ് എഡിറ്ററുടെ ജോലി. സമന് ഹാസിഖ് ആണ് ഖലീജ് ടൈംസിന്റെ പ്രഥമ സന്തോഷ എഡിറ്റര്‍.
വാര്‍ത്തകള്‍ പലതരമുണ്ട്, അതുപോലെ വ്യത്യസ്ത തലങ്ങളും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നല്ല വാര്‍ത്തകള്‍ കണ്ടെത്തി സന്തോഷത്തിനു വേണ്ടിയുള്ള തേടല്‍ എന്ന തലക്കെട്ടോടെ പത്രത്തില്‍ പ്രസിദ്ധീകരിക്കും. 2012 മുതല്‍ ഖലീജ് ടൈംസിന്റെ ഭാഗമാണ് സമന്. ഇതൊരു പുതിയ പരിശ്രമമാണെന്നും ദുബൈ നഗരത്തെ ലോകത്തിലെ ഏറ്റവും സന്തോഷമുള്ള നഗരമാക്കി മാറ്റുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും സമന് പറഞ്ഞു. വായനക്കാര്‍ക്ക് എല്ലാ ദിവസവും ചിരിക്കാനുള്ള വകയും പത്രം നല്‍കുമെന്നും സമന് കൂട്ടിച്ചേര്‍ത്തു.
ഈയിടെ ഹാപ്പിനസ് മിനിസ്റ്ററെ തെരഞ്ഞെടുത്ത് യു.എ.ഇ വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു. അല്‍ റൂമി എന്ന വനിതയെയാണ് ഹാപ്പിനസ് മന്ത്രിയായി തെരഞ്ഞെടുത്തത്.
Post Your Comments