ഗൊരക്പൂര്‍: ഉത്തര്‍പ്രദേശില്‍ ഹനുമാന്റെ മുഖത്തോട് സാമ്യമുള്ള മുഖവുമായി പിറന്ന നവജാത ശിശുവിന്റെ അനുഗ്രഹം തേടി ഗ്രാമീണരുടെ തിരക്ക്. വിശ്വാസികള്‍ കൂട്ടത്തോടെ എത്തുന്നത്
ഗൊരക്പൂരിലെ റാണിഡി ഗ്രാമത്തിലേക്കാണ്. കുഞ്ഞിന് ജന്മം നല്‍കിയത് ബുധനാഴ്ച ഗഞ്ചാ എന്ന് പേരുള്ള സ്ത്രീയാണ്. കുട്ടി പിറന്ന ഉടന്‍ തന്നെ മരിച്ചെങ്കിലും കുഞ്ഞിനെ കാണാന്‍ വീട്ടിലേക്ക് ആള്‍ക്കാരുടെ തിരക്കാണ്.
ഗ്രാമത്തിലേക്ക് ആള്‍ക്കാരെ എത്തിക്കുന്നത് കുഞ്ഞ് ഹനുമാന്റെ പുനര്ജന്മമാണെന്ന പ്രചരണമാണ്. കാഴ്ച വസ്തുക്കളുമായി എത്തുന്ന ആള്ക്കാര് കുഞ്ഞിന്റെ മൃത ശരീരത്തിന് സമീപം അത് വെച്ച ശേഷം പ്രാര്‍ത്ഥനകള്‍ അര്‍പ്പിച്ചാണ് മടങ്ങുന്നത്. കുഞ്ഞിന്റെ ശേഷക്രിയ പോലും ചെയ്യാന്‍ ജനത്തിരക്ക് മൂലം കഴിയുന്നില്ല എന്നതാണ് വാസ്തവം.
Post Your Comments