കണ്ണൂര്‍: റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് നടത്തിയ പരിശോധനയില്‍ ട്രെയിന്‍ മാര്‍ഗം ലഹരി വസ്തുക്കള്‍ കടത്താന്‍ ശ്രമിച്ച 2 പേര്‍ പിടിയിലായി. ഇതില്‍ ഒരാള്‍ മലയാളിയും മറ്റൊരാള്‍ പശ്ചിമബംഗാള്‍ സ്വദേശിയുമാണ്. മംഗളൂര്‍-കോയമ്പത്തൂര്‍ ഇന്റര്‍സിറ്റിയില്‍ കാസര്‍ഗോട്ട് നിന്നും തുടങ്ങിയ പരിശോധനയിലാണ് ലക്ഷങ്ങള്‍ വില വരുന്ന നിരോധിത ലഹരി ഉല്‍പ്പന്നങ്ങള്‍ കണ്ടുകിട്ടിയത്. ബീഡിയില്‍ ചേര്‍ക്കുന്ന പൊടികള്‍ , പുകയില ഉല്‍പ്പന്നങ്ങള്‍ എന്നിവ ചാക്കുകളാക്കി സീറ്റിന്റെ അടിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. മംഗളൂരുവില്‍ നിന്നും ലഹരി വസ്തുക്കള്‍ വാങ്ങി നാടിലെത്തിച്ചു വില്‍ക്കുന്ന സംഘത്തിലെ അംഗങ്ങളാണിവര്‍. അന്യസംസ്ഥാന തൊഴിലാളികളും സ്‌കൂള്‍ വിദ്യാര്‍ഥികളുമാണ് ഇത് പോലെയുള്ള സംഘങ്ങളുടെ ലക്ഷ്യം.
Post Your Comments