Kerala

സി കെ ജാനു ബി ഡി ജെ എസ് സ്ഥാനാർഥി

ആദിവാസി നേതാവ് സി കെ ജാനു ബി ഡി ജെ എസ് സ്ഥാനാർഥിയാവും.മൂന്നു ദിവസങ്ങള് നീണ്ട ചർച്ചകൾക്കൊടുവിലാണ് തീരുമാനം ഉണ്ടായത്. രാവിലെ വെള്ളാപ്പള്ളി നടെശനുമായി കൂടിക്കാഴ്ച നടത്തിയ ജാനു പ്രഭാത ഭക്ഷണത്തിന് ശേഷം തന്റെ നിലപാട് മാധ്യമങ്ങളോട് വ്യക്തമാക്കുകയായിരുന്നു.BJP മുന്നണിയിൽ ചേരുന്നതിൽ നിന്ന് പിൻമാറാൻ ജാനുവിന് മേൽ ശക്തമായ സമ്മര്ദ്ദം ഉണ്ടായിരുന്നു. ചില വൈദീകരും സോളിഡാരിറ്റി പ്രവര്ത്തകരും മേധാ പട്കർ, ഗീതാനന്ദൻ മാഷ് തുടങ്ങിയവരും പിന്മാറാനായി ജാനുവിന് മേൽ കടുത്ത സമ്മര്ദ്ദം ചെലുത്തിയിരുന്നു. സുൽത്താൻ ബത്തേരിയിൽ ആവും ജാനു സ്ഥാനാർഥി ആവുക.

shortlink

Post Your Comments


Back to top button