ഗാസിയാബാദ്: ബി.എസ്.പി രാജ്യസഭാ എം.പി നരേന്ദ്ര കശ്യപിന്റെ മരുമകള്‍ ഹിമാന്‍ഷിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഗാസിയാബാദിലെ സഞ്ജയ് നഗറിലുള്ള വീട്ടിലെ കുളിമുറിയില്‍ തലയില്‍ വെടിയേറ്റ നിലയിലാണ് ഹിമാന്‍ഷിയെ കണ്ടെത്തിയത്. ബന്ധുക്കള്‍ ഉടന്‍ തന്നെ ഹിമാന്‍ഷിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഹിമാന്‍ഷി സ്വയം നിറയൊഴിച്ച് ജീവനൊടുക്കുകയായിരുന്നെന്ന് എന്നാണ് ബന്ധുക്കള്‍ പോലീസിനോട് പറഞ്ഞത്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ബി.എസ്.പി മുന്‍ മന്ത്രി ഹിരാലാല്‍ കാശ്യപിന്റെ മകളായ ഹിമാന്‍ഷിയും നരേന്ദ്ര കശ്യപിന്റെ മകന് സാഗറും മൂന്നു വര്‍ഷം മുന്‍പാണ് വിവാഹിതരായത്. ഇവര്‍ക്ക് ഒരു വയസുള്ള മകനുണ്ട്.
Post Your Comments