Alpam Karunaykku VendiKerala

പുതിയ ഹൃദയവും ശ്വാസകോശങ്ങളുമായി ആ വെള്ളാരംകണ്ണുകാരി വീണ്ടും ജീവിതത്തിലേക്ക്

കോട്ടയം: മലയാളികളുടെയാകെ ഹൃദയത്തില്‍ ഒരു നൊമ്പരമായി മാറിയ അമ്പിളി ഫാത്തിമയെന്ന വെള്ളാരംകണ്ണുകാരി ജീവിതത്തിലേക്ക് മടങ്ങുന്നു. ചെന്നൈ അപ്പോളോ ആശുപത്രിയില്‍ പത്ത് മാസത്തോളം നീണ്ട ചികിത്സയ്ക്കൊടുവിലാണ് അമ്പിളി ജീവിതത്തിലേക്ക് തിരികെയെത്തിയത്.

ഹൃദയവും ഇരു ശ്വാസകോശങ്ങളും മാറ്റിവയ്‌ക്കേണ്ട അപൂര്‍വ രോഗമായിരുന്നു അമ്പിളിയെ പിടികൂടിയത്. ഹൃദയവും ഇരു ശ്വാസകോശങ്ങളും മാറ്റിവെച്ചായിരുന്നു ശസ്ത്രക്രിയ. ആദ്യതവണ നടത്തിയ ശസ്ത്രക്രിയ വിജയിച്ചെങ്കിലും ഇതിനിടയില്‍ രണ്ടു തവണ ശസ്ത്രക്രിയയ്ക്കു വിധേയയാവേണ്ടി വന്നു. 1.2 കോടിയോളം രൂപ ശാസ്ത്രക്രീയയ്ക്ക് ചെലവായി. കേരളം മുഴുവനുള്ള സുമനസുകളുടെ പ്രാര്‍ഥനയും സഹായവും കൊണ്ടായിരുന്നു ശാസ്ത്രക്രീയ പൂര്‍ത്തിയക്കിയത്. എം.ജി സര്‍വകലാശാലയാണ് അമ്പിളിയ്ക്ക് സഹായവുമായി ആദ്യം രംഗതെത്തിയത്. തുടര്‍ന്ന് ചലച്ചിത്രനടി മഞ്ജു വാര്യര്‍ അടക്കമുള്ളവര്‍ സഹായവുമായി രംഗത്തെത്തി. മഞ്ജുവാര്യര്‍ അമ്പിളിയെ ചെന്നൈയില്‍ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു.

കാഞ്ഞിരപ്പള്ളി പുതുപ്പറമ്പില്‍ ബഷീര്‍ ഹസന്റെയും ഷൈലയുടെയും മകളായ അമ്പിളി ഫാത്തിമ എം.കോം ബിരുദധാരിയാണ്.

ഇപ്പോള്‍ അമ്പിളിയെ കോട്ടയത്തെ കാരിത്താസ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. കാരിത്താസ് ആശുപത്രിയിലെ ഹൃദ്രോഗവിഭാഗം ഡോക്ടര്‍ രാജേഷ് രാമന്‍കുട്ടിയുടെ നേതൃത്വത്തിലാണ് ഇനി അമ്പിളിയുടെ ചികില്‍സ നടക്കുക. തുടര്‍ചികിത്സയ്ക്ക് പ്രതിമാസം അരലക്ഷത്തോളം രൂപ വേണ്ടിവരും. അമ്പിളിയുടെ ആദ്യ ചികത്സയ്ക്കായി കിടപ്പാടം വില്‍ക്കേണ്ടി വന്ന കുടുംബം ഇപ്പോള്‍ വാടകവീട്ടിലാണ്‌ താമസം. രോഗപീഡയില്‍ വലയുമ്പോഴും സിവില്‍ സര്‍വീസ് സ്വപ്നം കാണുന്ന ഈ പെണ്‍കുട്ടി തുടര്‍ചികിത്സയ്ക്കും സുമനസുകളുടെ കനിവ് തേടുകയാണ്. ഇതിനായി എസ്ബിടി സിഎംഎസ് കോളജ് ബ്രാഞ്ചില്‍ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍: 67122456912, IFSC Code SBTR0000484. ഫോണ്‍: 09447314172.

shortlink

Related Articles

Post Your Comments

Related Articles


Back to top button