മുംബൈ : 2002-2003 മുംബൈ സ്ഫോടനത്തിൽ പ്രതിയായ മുസമിൽ അൻസാരിക്ക് ജീവപര്യന്തം ശിക്ഷ. പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. കേസിൽ പത്ത് പേർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. കേസിലെ മറ്റ് മൂന്ന് പ്രതികളായ സാക്വിബ് നാചൻ, അത്തീഫ് മുല്ല, ഹാസെബ് മുല്ല എന്നിവർക്ക് പത്ത് വർഷം തടവും വിധിച്ചിട്ടുണ്ട്.
മാർച്ച് 29നാണ് കേടതി 10 പേരെ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. സാക്വിബ് നാചൻ, അത്തീഫ് മുല്ല, ഹാസെബ് മുല്ല, ഗുലാം കോതൽ, മുഹമ്മദ് കമിൽ, നൂർ മാലിക്, അൻവർ അലി ഖാൻ, ഫർഹാൻ ഖോട്ട്, ഡോ. വാഹിദ് അൻസാരി, മുസമിൽ അൻസാരി എന്നിവരെയാണ് കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. പ്രത്യേക കോടതി ജഡ്ജി പി. ആർ ദേശ്മുഖാണ് ശിക്ഷ വിധിച്ചത്.
Post Your Comments