Kerala

സരിതയുടെ കത്തുകള്‍ക്ക് പിന്നിലാര്? കൈയക്ഷരം ആരുടേത്? പുതിയ വെളിപ്പെടുത്തലുമായി ജഗദീഷ്

പത്തനാപുരം (കൊല്ലം) : സോളാര്‍ കേസ് പ്രതി സരിത എസ് നായര്‍ ഇടയ്ക്കിടെ പുറത്തുവിടുന്ന കത്തുകള്‍ക്ക് പിന്നില്‍ നടനും പത്തനാപുരം എം.എല്‍.എയുമായ കെ.ബി.ഗണേഷ് കുമാറാണെന്ന് പത്തനാപുരത്തെ യു.ഡി.എഫ് സ്ഥാനാര്‍ഥി നടന്‍ ജഗദീഷ്.ചെളിവാരി എറിയുന്നതിനുവേണ്ടി അദ്ദേഹം ഉപയോഗിക്കുന്ന സ്‌ഫോടക വസ്‌തു ആരാണെന്ന് നിങ്ങള്‍ക്കറിയാം. ആ സ്‌ഫോടക വസ്‌തു ഓരോ ദിവസവും ഓരേ ആരോപണങ്ങള്‍ ഉന്നയിക്കുകയാണ്. ആ കത്തുകള്‍ എഴുതി കൊടുക്കുന്നത്‌ ആരാണെന്ന്‌ അറിയാമെന്നും മുപ്പത് വര്‍ഷം ഒരുമിച്ച് പ്രവര്‍ത്തിച്ച തന്റെ സുഹൃത്തിന്റെ കൈപ്പട തനിക്ക് നന്നായിട്ട് അറിയാമെന്നും പത്തനാപുരത്ത് സ്വീകരണ യോഗത്തില്‍ സംസാരിക്കവേ ജഗദീഷ് പറഞ്ഞു.

ഗണേഷ് ഒരു കാലത്ത് തന്റെ അടുത്ത സുഹൃത്തായിരുന്നു. എന്നാല്‍ ഇപ്പോള്‍ വഴിവിട്ട ജീവിതം നയിക്കുന്ന അദ്ദേഹവുമായി സഹകരിക്കാറില്ലെന്നും ജഗദീഷ് കൂട്ടിച്ചേര്‍ത്തു.

shortlink

Post Your Comments


Back to top button