India

സ്റ്റാന്റ് അപ് ഇന്ത്യാ പദ്ധതിയ്ക്ക് തുടക്കമായി

നോയ്ഡ : ദളിതര്‍ക്കും ആദിവാസികള്‍ക്കും പുത്തന്‍ പ്രതീക്ഷയേകി സ്റ്റാന്റ് അപ് ഇന്ത്യാ പദ്ധതിയ്ക്ക് തുടക്കമായി. രാജ്യത്ത് തൊഴില്‍ അന്വേഷിച്ചു നടക്കുന്നവര്‍ ഇനി മുതല്‍ തൊഴില്‍ ദാതാക്കളാകും. തൊഴിലില്ലായ്മക്ക് ശാശ്വത പരിഹാരം എന്ന ഉദ്ദേശത്തോടെ സര്‍ക്കാര്‍ കൊണ്ടുവന്ന സ്റ്റാന്റ് അപ്പ് ഇന്ത്യ പദ്ധതി പ്രഖ്യാപിച്ചു കൊണ്ട് പ്രധാനമന്ത്രി നരേന്ദ മോദി പറഞ്ഞു.രാജ്യത്ത് തൊഴില്‍ അന്വേഷിച്ചു നടക്കുന്നവര്‍ തൊഴില്‍ സൃഷ്ടിക്കുന്നവരാകും. എല്ലാ ഇന്ത്യക്കാരനെയും തൊഴില്‍ പരമായ ഉന്നതിയിലെത്തിക്കുകയെന്നതും അവരെ സ്വന്തം കാലില്‍ നിര്‍ത്തുകയുമാണ് സ്റ്റാന്റ് അപ്പ് ഇന്ത്യ പദ്ധതിയിലൂടെ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.ജനങ്ങളില്‍ സംരംഭകത്വ സ്വഭാവം വളര്‍ത്തിയെടുക്കാന്‍ സ്റ്റാന്റ് അപ്പ് ഇന്ത്യക്ക് സാധിക്കും.പത്ത് ലക്ഷം മുതല്‍ ഒരു കോടി രൂപവരെ സര്‍ക്കാര്‍ ഇതിനുവേണ്ടി വായ്പയായി നല്‍കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.വായ്പാ ആനുകൂല്യം സ്ത്രീകള്‍ക്കും എസ്‌സി എസ്ടി വിഭാഗത്തില്‍പ്പെട്ടവര്‍ക്കും വളരേ ഏറെ സഹായകരമാകുമെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button