KeralaBusiness

പവന്‍ ബ്രാന്‍ഡ്‌ വെളിച്ചെണ്ണ നിരോധിച്ചു

തിരുവനന്തപുരം: പവന്‍ ബ്രാന്‍ഡ്‌ വെളിച്ചെണ്ണയുടെ വില്പന സംസ്ഥാനത്ത് നിരോധിച്ചു. ആലുവ ആസ്ഥാനമായ അന്‍സാര്‍ ഓയില്‍ ഇന്‍ഡസ്ട്രീസ്‌ ഉത്പാദിപ്പിച്ച് വില്പന നടത്തുന്ന പവന്‍ ബ്രാന്‍ഡ്‌ വെളിച്ചെണ്ണ ഉള്‍പ്പടെ ഈ നിർമ്മാതാക്കളുടെ മറ്റെല്ലാ വെളിച്ചെണ്ണ ബ്രാൻഡുകളും സംസ്ഥാനത്ത് ഓർഡർ പ്രകാരം നിരോധിച്ചതായി ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ ടി.വി അനുപമ ഐ.എ.എസ് അറിയിച്ചു.

ഭക്ഷ്യ സുരക്ഷ നിയമങ്ങള്‍ പാലിക്കാത്തത്തിനും വെളിച്ചെണ്ണ ഉത്പാദനത്തിലെ നിലവാരം നിലനിർത്താത്തതിനുമാണ് നിരോധനം. ഭക്ഷ സുരക്ഷാ ആക്ടിലെ നിയമങ്ങള്‍ പാലിക്കുന്നത് വരെ നിരോധനം തുടരുമെന്നും അനുപമ വ്യക്തമാക്കി.

 

ആലുവയിലെ Ansar oil industries ഉത്പാദിപ്പിച്ച് വില്പ്പന നടത്തുന്ന Pavan ബ്രാൻഡ്‌ വെളിച്ചെണ്ണ ഉൾപ്പെടെ ഈ നിർമ്മാതാക്കളുടെ …

Posted by Anupama TV IAS on Tuesday, April 5, 2016

shortlink

Post Your Comments


Back to top button