ഇസ്ലാമബാദ്: ട്വന്റി 20 പാക് ടീമിന് പുതിയ നായകനെ പ്രഖ്യാപിച്ചു. അഫ്രീദിയുടെ പിന്‍ഗാമിയായി പാക് ക്രിക്കറ്റ് ബോര്‍ഡ് തെരഞ്ഞെടുത്തത് പാകിസ്താന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ സര്‍ഫറാസ് അഹമ്മദാണ്.
പുതുതായി തുടങ്ങിയ പാക് സൂപ്പര്‍ ലീഗില്‍ ഖ്വറ്റ ഗ്ലാഡിയേറ്റേഴ്‌സിന്റെ നായകനായിരുന്ന സര്‍ഫറാസ് ടീമിനെ ഫൈനിലെത്തിച്ചിരുന്നു. ഈ 28കാരന്റെ ടീമിനെ ഫൈനലില്‍ തോല്‍പിച്ചത് ഇസ്ലാമാബാദ് യുനെറ്റഡായിരുന്നു. ഫൈനലില്‍ പരാജയപ്പെട്ടെങ്കിലും സര്‍ഫറാസിന്റെ ക്യാപ്റ്റന്‍സി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
36കാരനായ അഫ്രീദി പാക് ടി20 ടീമിന്റെ നായകസ്ഥാനം ഒഴിഞ്ഞത് കഴിഞ്ഞ ദിവസമാണ്. അഫ്രീദിയെ നായകസ്ഥാനത്ത്നിന്നും മാറാന്‍ പ്രേരിപ്പിച്ചത് ഏഷ്യാ കപ്പിലെയും ലോകകപ്പിലെയും ദയനീയ പ്രകടനമാണ്.
Post Your Comments