ന്യൂഡല്‍ഹി : നരേന്ദ്ര മോദി ഗവണ്മെന്‍റ് ഇന്ത്യയിലെ ജനങ്ങള്‍ക്കായി കഴിഞ്ഞ വര്‍ഷം അവതരിപ്പിച്ച 4 സ്കീമുകള്‍ളായിരുന്നു പ്രധാന്‍മന്ത്രി ഗ്രാമ ധന്‍ യോജന(PMJDY), സ്വച്ച് ഭാരത, സ്വച്ച് വിദ്യാലയ, സോയില്‍ ഹെല്‍ത്ത് കാര്‍ഡ് എന്നിവ. ജനങ്ങള്‍ ഈ സംരംഭം ശരിയായി ഉപയോഗിച്ചിട്ടുണ്ടോ എന്ന് അറിയാനായി മോദി സര്‍ക്കാര്‍ ബി.എസ്.എന്‍.എല്ലിന്‍റെ സഹായത്തോടുകൂടി ഏകദേശം 8 ലക്ഷം കോളുകളിലൂടെ ജനങ്ങളുടെ അഭിപ്രായങ്ങള്‍ ആരായുകയുകയാണ്. ബി.എസ്.എന്‍.എല്ലി ന്‍റെ ഏകദേശം 800 കാള്‍ ഏജന്റുകള്‍’ അതെ അല്ലെങ്കില്‍ അല്ല’ എന്ന രീതിയില്‍ ഉത്തരം പറയാവുന്ന ചോദ്യങ്ങള്‍ ആണ് ചോദിച്ചത്. ആളുകളുടെ അഭിപ്രായങ്ങള്‍ അനുസരിച്ച് ഏതൊക്കെ സ്ഥലങ്ങളില്‍ ആണ് ഈ പദ്ധതികള്‍ ശരിക്കും ഉള്‍ക്കൊണ്ടിട്ടുള്ളത് എന്ന് കണ്ടെത്തുകയാണ് ലക്‌ഷ്യം. അങ്ങനെ കണ്ടെത്തുന്നവയില്‍ ഏറ്റവും നല്ല ജില്ലയ്ക്ക് 10 ലക്ഷം രൂപ വീതം നല്‍കാനാണ് പദ്ധതി. ജനങ്ങളുടെ തന്നെ അഭിപ്രായത്തിലൂടെ മികച്ച ജില്ലയെ കണ്ടെത്തുന്നതാണ് ഏറ്റവും യോജിക്കുന്ന പ്രവര്‍ത്തി എന്ന് വ്യക്തമാണ്. മണ്ണ്പരിശോധനയിലൂടെ ഓരോ സ്ഥലത്തെയും മണ്ണിന്റെ ഗുണങ്ങള്‍ കണ്ടെത്തി കാര്‍ഡില്‍ രേഖപ്പെടുത്തുക എന്നതാണ് സോയില്‍ ഹെല്‍ത്ത് കാര്‍ഡ്. ഭാരതം വൃത്തിയായി സൂക്ഷിക്കുക എന്നതായിരുന്നു സ്വഛ് ഭാരതിന്‍റെ സന്ദേശം. സ്വഛ് വിദ്യാലയിലൂടെ എല്ലാ സ്കൂളിലും ശുചീകരണ മുറി ഒരുക്കി. ഏപ്രില്‍ 21 ഓടെ ഈ പദ്ധതികളുടെ വിജയം അറിയാനാകും.
Post Your Comments