ന്യൂഡല്‍ഹി: ജെ.ഡി.എസ് സ്ഥാനാര്‍ത്ഥികളുടെ പട്ടികയില്‍ അങ്കമാലി സിറ്റിംഗ് എം.എല്‍.എ ജോസ് തെറ്റയിലിന് ഇത്തവണ സീറ്റില്ല. പകരം മത്സരിക്കുന്നത് ബെന്നി മൂഞ്ഞേലിയാണ്. ബെന്നി അങ്കമാലി നഗരസഭ മുന്‍ അധ്യക്ഷനാണ്.
ചിറ്റൂരില്‍ കെ.കൃഷ്ണന്‍കുട്ടി, കോവളത്ത് ജമീല പ്രകാശം, തിവുവല്ല മാത്യൂ ടി തോമസ്, വടകരയില്‍ സി.കെ നാണു എന്നിവര്‍ മത്സരിക്കും. തീരുമാനം വന്നിരിക്കുന്നത് ഡല്‍ഹിയില്‍ ചേര്‍ന്ന ജെ.ഡി.എസ് കേന്ദ്ര നേതൃയോഗത്തിലാണ്. ലൈംഗികാരോപണങ്ങള്‍ നേരിട്ട ജോസ് തെറ്റയിലിന് ഇത്തവണ സീറ്റ് ലഭിക്കില്ലെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു. ജോസ് തെറ്റയിലിന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ കേന്ദ്ര നേതൃത്വത്തിന് പരാതി പോയിരുന്നു.
Post Your Comments