Kerala

ഗണേഷിന് ജഗദീഷിന്റെ മറുപടി

കൊല്ലം; അച്ഛന്‍ മരിച്ചപ്പോള്‍ നാട്ടിലെത്താതെ വിദേശത്ത് കറങ്ങിനടന്നയാളാണ് താനെന്ന കെ.ബി.ഗണേഷ്‌കുമാറിന്റെ ആരോപണത്തിന് വികാരാധീനനായി ജഗദീഷിന്റെ മറുപടി. അടുത്ത സുഹൃത്തായ മുകേഷിന് തന്റെ അച്ഛന്‍ മരിച്ചപ്പോള്‍ താനറിയാന്‍ വൈകിയത് അറിയാമെന്ന് ജഗദീഷ് പറഞ്ഞു. ജഗദീഷിന്റെ പ്രതികരണം കൊല്ലം പ്രസ്‌ക്ലബിന്റെ ജനസഭ സംവാദത്തില്‍ ഇടതുസ്ഥാനാര്‍ഥിയായ മുകേഷിന്റെ സാന്നിധ്യത്തിലായിയിരുന്നു. രാത്രിയില്‍ വിളിച്ച് ശല്യപ്പെടുത്തിയ ആരാധകനെ ശകാരിച്ചത് താന്‍ തന്നെയാണെന്നും മുകേഷ് വ്യക്തമാക്കി.

ജഗദീഷ് പറഞ്ഞത് ഏറ്റവും വിജയസാധ്യതയുള്ള മണ്ഡലത്തിലാണ് യു.ഡി.എഫ് തന്നെ പരിഗണിച്ചതെന്നെന്നാണ്. തന്റെ അച്ഛന്‍ മരിച്ചത് വിദേശത്ത് സ്റ്റേജ് ഷോയ്ക്ക് ഇടയില്‍ മുകേഷും ശ്രീനിവാസനും ചേര്‍ന്നാണ് മറച്ചുവെച്ചത്. ഇക്കാര്യത്തില്‍ തന്നെ പരിഹസിക്കുന്ന തന്റെ എതിര്‍സ്ഥാനാര്‍ഥി ക്രൂരനാണെന്നും അത്തേഹം പറഞ്ഞു.

shortlink

Post Your Comments


Back to top button