International

റോം ഉള്‍പ്പെടെയുള്ള ക്രിസ്ത്യൻ രാജ്യങ്ങളെ തകർക്കും: ഭീഷണിയുമായി ഐഎസ്.

ലണ്ടന്‍: റോം ഉള്‍പ്പെടെയുള്ള ക്രിസ്ത്യന്‍ രാജ്യങ്ങളെ ആക്രമിക്കുമെന്ന ഭീഷണിയുമായി ഐസിസ് രംഗത്ത്.വിഡിയോയിലൂടെയാണ് ഐഎസിന്റെ ഭീഷണി. യുകെ പാർലമെന്റും ഇഫൽ ടവറും തകർന്നു വീഴുന്ന ചിത്രങ്ങളും വിഡിയോയിൽ ഉണ്ട്. ലണ്ടനിലും ബര്‍ലിനിലും ആക്രമണം നടത്തുമെന്നും ഐസിസ് ഭീഷണി മുഴക്കിയിട്ടുണ്ട്.ഭീകരത കൂടുതല്‍ തുറന്നു കാട്ടാനായി പാരിസിൽ 130 പേരുടെ ജീവനെടുത്ത ആക്രമണത്തിന്റെയും മാർച്ചിൽ ബ്രസൽസിലുണ്ടായ ആക്രമണത്തിന്റെയും ദൃശ്യങ്ങൾ വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഒന്നുകില്‍ ഇസ്ലാമില്‍ ചേരുക, അല്ലെങ്കില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുക ഇതൊക്കെയാണ് വീഡിയോയില്‍.,അറബി കലർന്ന ഇംഗ്ലീഷിൽ ഐഎസ് ഭീകരര്‍ പറയുന്നത് . പാരിസിൽ ചാവേർ സ്ഫോടനവും വെടിവയ്പ്പും നടത്തിയത് അവിശ്വാസികളെയും മുസ്‍ലിംകളല്ലാത്തവരെയും തുടച്ചു നീക്കാന്‍ ആയിരുന്നു എന്നാണ് അവകാശവാദം.  പോരാളികൾ പാരിസിലെ തെരുവുകളിൽ ഇറങ്ങി അവിശ്വാസികളെ കൊന്നു. ഈ നീക്കം ക്രിസ്ത്യൻ രാജ്യങ്ങൾക്കുള്ള മുന്നറിയിപ്പാണ്.

shortlink

Post Your Comments


Back to top button