റിയാദ് : സ്വപ്‌നങ്ങള്‍ക്ക് നിറം ചേര്‍ത്ത് ജീവിതം പ്രവാസത്തിനായി ഉഴിഞ്ഞുവയ്ക്കുന്നവര്‍ക്ക് ഒരു സന്തോഷവാര്‍ത്ത. ഇനിമുതല്‍ സൗദി അറേബ്യയില്‍ ജോലി തേടി എത്തുന്ന ഇന്ത്യക്കാരായ പ്രവാസികള്‍ക്ക് സിം കാര്‍ഡ് സൗജന്യമായി ലഭിക്കും. സിം കാര്‍ഡ് കിട്ടുന്നതിലുള്ള ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനാണ് സൗദി തൊഴില്‍ മന്ത്രാലയം പുതിയ പദ്ധതി കൊണ്ടുവരുന്നത്. ഇതോടെ സൗദിയിലെത്തുന്ന പ്രവാസികള്‍ അനുഭവിക്കുന്ന വാര്‍ത്താവിനിമയത്തിനുള്ള പ്രധാന സാങ്കേതിക തടസ്സം മാറിക്കിട്ടും.
<സൗദി ടെലി കമ്യൂണിക്കേഷന്‍ കമ്പനിയുടെ നേതൃത്വത്തിലാണ് സിം കാര്‍ഡുകള്‍ വിതരണം ചെയ്യുക. എയര്‍പോര്‍ട്ടില്‍ വന്നിറങ്ങുന്ന ദിവസം തന്നെ സിം കാര്‍ഡ് കൈമാറും. സൗദിയില്‍ എത്തുന്നവര്‍ക്ക് എത്രയും വേഗം പ്രിയപ്പെട്ടവരുമായി ബന്ധപ്പെടാനും തൊഴില്‍ ആവശ്യങ്ങള്‍ക്കും സിം കാര്‍ഡ് പ്രയോജനപ്പെടുമെന്ന് അധികൃതര്‍ പറയുന്നു.
Post Your Comments