ന്യൂഡല്‍ഹി: സുപ്രീം കോടതി ബിസിസിഐയെ രൂക്ഷമായി വിമര്‍ശിച്ചു. ബിസിസിഐ ക്രിക്കറ്റിന്റെ വികസനത്തിന് കാര്യമായി ഒന്നും ചെയ്തില്ല. ഫണ്ട് വിതരണത്തിലും അപാകതയുണ്ട്. പ്രായോഗിക ബുദ്ധിമുട്ടുകള്‍ പറഞ്ഞ് ലോധ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കാന്‍ കഴിയില്ലെന്ന് പറയരുത്. ഒഴിവു പറയുന്നത് അംഗീകരിക്കാനാവില്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു.
കോടതിയുടെ പരാമര്‍ശം ഐപിഎല്‍ വാതുവയ്പ്പുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുമ്പോഴാണ്. കഴിഞ്ഞ അഞ്ചു വര്‍ഷം വിതരണം ചെയ്ത ഫണ്ടിന്റെ കണക്ക് ബിസിസഐ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചു. ഒരു രൂപ പോലും പതിനൊന്ന് സംസ്ഥാനങ്ങള്‍ക്ക് അനുവദിച്ചിട്ടില്ല. ബിസിസിഐ എല്ലാവരോടും തുല്യ നീതി കാണിക്കണമെന്നും കോടതി നിരീക്ഷിച്ചു.
നിലവില്‍ പരസ്പരസഹായ സഹകരണ സംഘം എന്ന നിലയിലാണ് ബിസിസിഐ പ്രവര്‍ത്തിക്കുന്നത്. ബിസിസിഐയുടെ ഉന്നത നേതൃത്വത്തിലുള്ളവരോ അടുത്ത ബന്ധമുള്ളവരോ അവര്‍ക്ക് വേണ്ടപ്പെട്ടവരോ തമ്മിലുള്ള പരസ്പര സഹായസഹകരണ സംഘമാണെന്നും കോടതി നിരീക്ഷിച്ചു. കോടതി ലോധ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന നിര്‍ദേശവും നല്‍കി. കേസ് വീണ്ടും പരിഗണിക്കുന്നത് വെള്ളിയാഴ്ച്ചയാണ്.
Post Your Comments