India

തനിക്കൊരിടത്തും കള്ളപ്പണ നിക്ഷേപമില്ല: അമിതാഭ് ബച്ചൻ

ന്യൂഡൽഹി∙ പാനമയിൽ തനിക്ക് കള്ളപ്പണ നിക്ഷേപമുണ്ടെന്ന വാർത്തകൾക്കെതിരെ ബോളിവുഡ് താരം അമിതാഭ് ബച്ചൻ രംഗത്ത്‌.തനിക്കൊരിടത്തും കള്ളപ്പണ നിക്ഷേപമില്ലെന്നും തനിക്ക് ഓഹരിപങ്കാളിത്തമുണ്ടെന്ന് പറയപ്പെടുന്ന കമ്പനികളെക്കുറിച്ച് അറിയില്ലെന്നും ബച്ചൻ വ്യക്തമാക്കി. വിദേശത്ത് ഒരു കമ്പനിയുടെയും ഡയറക്ടർ പദവി വഹിച്ചിട്ടില്ലെന്നും ബച്ചന്‍ പറഞ്ഞു.വിദേശത്തും സ്വദേശത്തും ചെലവഴിച്ച പണത്തിന്റെയെല്ലാം വിശദാംശങ്ങൾ കൃത്യമായി സമർപ്പിച്ചിട്ടുണ്ട്. തന്റെ പേര് ആരെങ്കിലും ദുരുപയോഗം ചെയ്തതാകാമെന്നും ബച്ചൻ അറിയിച്ചു.

shortlink

Post Your Comments


Back to top button