International

പോണ്‍ നടി മരിച്ച നിലയില്‍-സഹതാരം പീഡിപ്പിച്ചു എന്ന് ആരോപണം

കാലിഫോര്‍ണിയ: ലോസ്ഏഞ്ചല്‍സിലെ അപ്പാര്‍ട്ട്‌മെന്റില്‍ പോണ്‍ നടിയായിരുന്ന അംബര്‍ റെയ്‌നയെ (31) മരിച്ച നിലയില്‍ കണ്ടെത്തി. പോണ്‍ ചിത്രത്തില്‍ സഹതാരമായ ജെയിംസ് ഡീന്‍ തന്നെ ബലാത്സംഗം ചെയ്തുവെന്ന് അവര്‍ ആരോപിച്ചിരുന്നു. അവരെ മരിച്ച നിലയില്‍ കണ്ടെത്തിയത് ഇതിന് പിന്നാലെയാണ്. അംബര്‍ പത്ത് വര്‍ഷമായി പോണ്‍ സിനിമാ രംഗത്ത് പ്രവര്‍ത്തിച്ചു വരുകയായിരുന്നു.
നടിയുടെ മൃതദേഹത്തിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം വിശദമായ അന്വേഷണം നടത്തും.

പോലീസിന്റെ നിഗമനം ശനിയാഴ്ച രാത്രിയോ ഞായറാഴ്ച പുലര്‍ച്ചെയോ മരണം സംഭവിച്ചിരിക്കാമെന്നാണ്. പോണ്‍ ചിത്രീകരണത്തിനിടെ ജെയിംസ് ഡീന്‍ പീഡിപ്പിച്ചുവെന്ന് ആരോപിച്ച് രംഗത്തു വന്ന പത്ത് നടിമാരില്‍ ഒരാളാണ് അംബര്‍. ജെയിംസ് ലൈംഗിക രംഗം ചിത്രീകരിക്കുന്നതിനിടെ തന്നെ ചീത്ത വിളിച്ച് ബലാല്‍ക്കാരമായി ബന്ധപ്പെട്ടുവെന്നും അത് തനിക്ക് രക്തസ്രാവത്തിന് കാരണമായെന്നുമാണ് അംബറിന്റെ ആരോപണം. അംബര്‍ മരണത്തിന് മുമ്പ് പറഞ്ഞത് പിന്നീട് നടന്ന ചിത്രീകരണങ്ങളില്‍ ജെയിംസിനെ ഇക്കാര്യം ഓര്‍മ്മിപ്പിച്ചിരുന്നതായും അയാള്‍ ഖേദം പ്രകടിപ്പിച്ചിരുന്നുവെന്നുമാണ്.

shortlink

Post Your Comments


Back to top button