മാഡ്രിഡ്: മൂന്ന് ദിവസം തിമിംഗലത്തിന്റെ വയറ്റില്‍ താമസിച്ച് ജീവനോടെ തിരികെ എത്തിയ സ്പാനിഷ് മത്സ്യബന്ധന തൊഴിലാളി ലൂയ്ഗി മാര്‍ക്കസ് ലോകത്തിന് അത്ഭുതമാകുന്നു. ലൂയ്ഗിക്കും സംഭവിച്ചത് ബൈബിളില്‍ പ്രതിപാദിക്കുന്ന യോനയുടെ കഥയ്ക്ക് സമാനമായ അനുഭവമാണ്. ലൂയ്ഗി പതിവ് പോലെ കടലില്‍ മീന്‍പിടിക്കാന്‍ പോയതായിരുന്നു. അപ്രതീക്ഷതമായി ശക്തമായ കാറ്റിനോടൊപ്പം മഴയുംപെയ്ത് വഞ്ചിമുങ്ങി ലൂയ്ഗി തിരയില്‍പ്പെടുകയായിരുന്നു. കോസ്റ്റ്ഗാര്‍ഡ് തിരച്ചില്‍ നടത്തിയിട്ടും കണ്ടുകിട്ടിയില്ല. അങ്ങനെയാണ് ലൂയ്ഗിയുടെ മരണം സ്ഥിരീകരിച്ചത്. എന്നാല്‍ മൂന്നാം ദിനം എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് ലൂയ്ഗി മടങ്ങിയെത്തുകയായിരുന്നു.
ലൂയ്ഗി അറിയിച്ചത് തന്നെ ഒരു തിമിംഗലം വിഴുങ്ങിയെന്നും അത് തന്നെ പുറന്തള്ളുന്നതുവരെ മൂന്ന് ദിനം താന്‍ കഴിച്ചുകൂട്ടിയത് തിമിംഗലത്തിന്റെ വയറ്റിലായിരുന്നുവെന്നുമുള്ള ഞെട്ടിക്കുന്ന വിവരമാണ്. തിമിംഗലം വയറ്റിലാക്കുന്ന പച്ചമത്സ്യങ്ങളായിരുന്നു തന്റെ ആഹാരമെന്നും അത് കഴിച്ചാണ് താന്‍ ജീവന് നിലനിര്‍ത്തിയതെന്നും ലൂയ്ഗി വ്യക്തമാക്കി. സമയമറിയാന്‍ സഹായിച്ചത് ലൂയ്ഗിയുടെ വാട്ടര്‍പ്രൂഫ് വാച്ചാണ്. ഈ ജന്മം തിമിംഗലത്തിന്റെ വയറ്റിലെ മനംപുരട്ടലുണ്ടാക്കുന്ന വിധത്തിലുള്ള ദുര്ഗന്ധംമറക്കാനാവില്ലെന്നും അത് പോകാനായി മൂന്ന് ദിവസം മൂന്ന് നേരവും കുളിക്കേണ്ടിവരുമെന്നും ലൂയ്ഗി പറയുന്നു. 56 വയസ്സുകാരനായ ലൂയ്ഗിയുടെ വാര്‍ത്ത പുറംലോകത്ത് എത്തിച്ചത് വേള്ഡ്ന്യൂസ്ഡെയ്ലി റിപ്പോര്‍ട്ടാണ്.
Post Your Comments