ന്യുഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തു വിട്ടു. തൃക്കാക്കരയില്‍ ബെന്നി ബെഹനാനെ ഒഴിവാക്കി പി.ടി തോമസിനെ സ്ഥാനാര്‍ത്ഥിയാക്കിയിട്ടുണ്ട്. ഇതാണ് പ്രധാന മാറ്റം. ഇതിനകം പുറത്തു വന്ന സ്ഥാനാര്‍ത്ഥികള്‍ തന്നെയാകും മറ്റ് ഭൂരിപക്ഷം മണ്ഡലങ്ങളിലും മത്സരിക്കുക.
തന്നെ ഒഴിവാക്കാനുള്ള ഹൈക്കമാന്റ് നീക്കം അറിഞ്ഞ ബെന്നി ബെഹനാന് സ്വയം പിന്മാറി. താന്‍ മത്സരത്തില്‍ നിന്നും പിന്മാറിയത് കെ.പി.സി.സി അധ്യക്ഷന്‍ താല്പ്പര്യമില്ലാത്തതിനാലാണെന്ന് ബെന്നി ബെഹനാന് പറഞ്ഞു. ഇരിക്കൂരില്‍ കെ സി ജോസഫും, തൃപ്പൂണിത്തുറയില്‍ കെ ബാബുവും, കൊച്ചിയില്‍ ഡൊമിനിക് പ്രസന്റേഷനും,കോന്നിയില്‍ അടൂര്‍ പ്രകാശും തന്നെയാകും മത്സരിക്കുക.
Post Your Comments