ന്യൂഡല്‍ഹി; ടി20 ലോകകപ്പിലെ ‘ടീം ഓഫ് ദ ടൂര്‍ണ്ണമെന്റിനെ’ ഐസിസി പ്രഖ്യാപിച്ചപ്പോള്‍ അതില്‍ ധോണിക്ക് ഇടമില്ല. ഇന്ത്യന്‍ താരം വിരാട് കോഹ്ലിയെ നായകനായി പ്രഖ്യാപിച്ച ടീമില്‍ ഇംഗ്ലണ്ടില്‍ നിന്നാണ് ഏറ്റവും അധികം താരങ്ങള്‍. ഇന്ത്യക്ക് നിരാശ സമ്മാനിക്കുന്ന വാര്‍ത്തയാണ് മഹേന്ദ്ര സിംഗ് ധോണി ലോകടീമില്‍ ഉള്‍പ്പെടാത്തത്. കോഹ്ലിയെ നായക സ്ഥാനത്ത് അവരോധിച്ചത് ധോണിയെ പിന്തളളിയാണ്.
ലോകത്തെ ഏറ്റവും മികച്ച ടി20 ടീമില്‍ ഇംഗ്ലണ്ടില്‍ നിന്നും നാല് പേരും വെസ്റ്റിന്‍ഡീസ്, ഇന്ത്യ ടീമുകളില്‍ നിന്ന് രണ്ട് പേരുമാണ് ഇടംപിടിച്ചത്. ഓരോ താരങ്ങളാണ് ഓസ്ട്രേലിയ ബംഗ്ലാദേശ്, ന്യൂസിലന്‍ഡ്, ദക്ഷിണാഫ്രിക്ക എന്നീ ടീമുകളില്‍ നിന്ന് ലോക ഇലവനില്‍ ഇടം പിടിച്ചത്. കോഹ്ലിയെ കൂടാതെ നെഹ്റയാണ് ലോകടീമില്‍ ഇടംപിടിച്ച മറ്റൊരു ഇന്ത്യന്‍ താരം. പന്ത്രാണ്ടാമനായാണ് ബംഗ്ലാദേശ് താരം മുസ്തഫിസുര്‍ റഹ്മാന്‍ ടീമിലെത്തിയത്. പാകിസ്താന്‍, ശ്രീലങ്ക എന്നീ രാജ്യങ്ങളില്‍ നിന്നും ഒരാള്‍ പോലും ലോക ടീമിലില്ല. ടീമിലെ വിക്കറ്റ് കീപ്പര്‍ ദക്ഷിണാഫ്രിക്കന്‍ യുവതാരം ക്വിന്‍ഡന്‍ ഡികോക്കാണ്.
Post Your Comments