ആലപ്പുഴ : വിതരണം ചെയ്യുന്ന വൈദ്യുതിയുടെ വില ഈടാക്കാനുള്ള വൈദ്യുതി ബോര്‍ഡിന്റെ അധികാരം നഷ്ടപ്പെട്ടു. ഇതിനുള്ള വൈദ്യുതി ബോര്‍ഡിന്റെ ലൈസന്‍സ് വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ റദ്ദാക്കിയതിനെ തുടര്‍ന്ന് വിതരണ രംഗത്ത് ഗുരുതര നിയമപ്രതിസന്ധി. ഹൈടെന്‍ഷന്‍ മുതല്‍ ഗാര്‍ഹിക മേഖല വരെ വിവിധ സ്ലാബുകളില്‍ പണം ഈടാക്കുന്നതിനുള്ള നിരക്ക് നിശ്ചയ പട്ടിക അസാധുവാക്കുകയും ചെയ്തു.
സംസ്ഥാനത്ത് വിതരണം ചെയ്യുന്ന വൈദ്യുതിയുടെ നിരക്ക് നിശ്ചയിക്കുന്നത് റഗുലേറ്ററി കമ്മീഷനാണ്. കമ്മീഷന്‍ നിശ്ചയിക്കുന്ന നിരക്ക് ഘടന അനുസരിച്ച് മാത്രമേ വൈദ്യുതി ബോര്‍ഡ് ഉപഭോക്താക്കളില്‍ നിന്ന് പണം ഈടാക്കാന്‍ പാടുള്ളൂ.
ഇതിനിടെ താരിഫ് നിശ്ചയിച്ചത് സംബന്ധിച്ച് വൈദ്യുതി കമ്മീഷനും റഗുലേറ്ററി കമ്മീഷനും തമ്മില്‍ തര്‍ക്കം രൂപപ്പെട്ടിരുന്നു. കഴിഞ്ഞ 2 വര്‍ഷങ്ങളിലായി രണ്ട് വട്ടം പുതിയ നിരക്കിനായി അപേക്ഷ നല്‍കാന്‍ കമ്മീഷന്‍ വൈദ്യുതി ബോര്‍ഡിന് നിര്‍ദേശം നല്‍കി.
പലവട്ടം നല്‍കിയ അന്ത്യശാസനങ്ങളിലും ഫലം കാണാത്തതിനെ തുടര്‍ന്ന് മൂന്ന് ഉപാധികള്‍ റഗുലേറ്ററി കമ്മീഷന്‍ വൈദ്യുതി ബോര്‍ഡിന് നല്‍കി. എന്നാല്‍ ഈ ഉപാധികള്‍ വൈദ്യുതി ബോര്‍ഡ് സ്വീകരിക്കാത്തതിന് തുടര്‍ന്ന് വെള്ളിയാഴ്ചയാണ് നിരക്ക് ഘടനയുടെ അംഗീകാരം കമ്മീഷന്‍ റദ്ദാക്കിയത്
Post Your Comments