കാസര്‍ഗോഡ്: വേണമെങ്കില്‍ ചക്ക വേരിലും കായ്ക്കും എന്ന പഴഞ്ചൊല്ല് കാസര്‍ഗോഡ് എത്തുമ്പോള്‍ ‘വേണമെന്നില്ലെങ്കിലും ചക്ക വേരില്‍ കായ്ക്കും’ എന്നു മാറ്റേണ്ടിവരും. കാസഗോട്ടെ പി.വിജയന്റെ പറമ്പിലെ പ്ലാവിലാണ് വേരുമുതല്‍ ചക്ക കായ്ച്ചിരിക്കുന്നത്. വിദ്യാനഗറിലെ റിട്ടയര്‍ഡ് ബാങ്ക് സെക്രട്ടറിയാണ് പി.വിജയന്‍. പ്ലാവില്‍ നൂറോളം ചക്കകള്‍ കായ്ച്ചപ്പോള്‍ 30 എണ്ണം വേരിലാണ് കായ്ച്ചിരിക്കുന്നത്.
ഔഷധ ഗുണം ഏറെയുള്ള വരിക്ക ഇനത്തിലുള്ള ചക്കകളാണ് കാഴ്ച്ചക്കാരില്‍ കൗതുകമുണര്‍ത്തി നിറയെ കായ്ച്ചിരിക്കുന്നത്. കാസര്‍ഗോഡ് പീപ്പിള്‍സ് ഫോറം സെക്രട്ടറി കൂടിയാണ് വിജയന്‍. വിജയന്റെ പറമ്പിലെ ചക്കകള്‍ കാണാന്‍ ഇപ്പോള്‍ നിരവധി പേരാണ് എത്തുന്നത്.
Post Your Comments