ചൈനീസ് ഉത്പ്പന്നങ്ങളോടും ചൈനീസ് ഭക്ഷണങ്ങളോടും നമുക്കുള്ള പ്രിയം മാറ്റി നിര്‍ത്താനാവില്ല. വിലകുറവാണ് എന്നതാണ് പലപ്പോഴും ഇവയെ നമ്മുടെ പ്രിയപ്പെട്ടതാക്കി മാറ്റുന്നത്. എന്നാല്‍ ഭക്ഷണത്തിന്റെ കാര്യത്തിലും മായം ചേര്‍ക്കാന്‍ ചൈന മിടുക്കരാണ്. ലോകത്തിന്റെ പല ഭാഗങ്ങളിലേക്കും ഈ ഭക്ഷണം എത്തുന്നുണ്ടെന്നും അതിലൂടെ ആരോഗ്യം നഷ്ടപ്പെടുന്നതാണ് എന്ന കാര്യം ആരും ശ്രദ്ധിക്കുന്നില്ല. ഏതൊക്കെയാണ് നമ്മള്‍ ശ്രദ്ധിക്കേണ്ട ചൈനീസ് വ്യാജന്‍മാര്‍ എന്നു നോക്കാം. ഇനിയെങ്കിലും ഈ ഭക്ഷണം കഴിയ്ക്കുന്നതിനു മുന്‍പ് അല്‍പം ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും
ചൈനീസ് വ്യാജമുട്ടയാണ് ഇപ്പോള്‍ വിപണി കീഴടക്കിയിരിക്കുന്നത്. ആല്‍ഗനിക് ആസിഡ്, പൊട്ടാസ്യം ആലം, ജെലാറ്റിന്‍, കാല്‍ഷ്യം ക്ലോറൈഡ്, വെള്ളം, ക്രിത്രിമ നിറങ്ങള്‍ എന്നിവയാണ് വ്യാജമുട്ട നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നത്. മറവി രോഗത്തിനും മാനസിക നില തെറ്റാനും ഇത് കാരണമാകും.
വാള്‍നട്ടിനുള്ളില്‍ സിമന്റ് നിറച്ചാണ് ചൈനീസ് വാള്‍നട്ട് നമ്മളെ പറ്റിയ്ക്കുന്നത്. വാള്‍നട്ട് ഷെല്ലിനുള്ളിന്‍ സിമന്റ് നിറച്ചാണ് വിപണിയിലേക്കെത്തുന്നത്. ദന്തസംബന്ധമായ പ്രശ്‌നങ്ങളാണ് ഇതിന്റെ പരിണിത ഫലം.
ബീഫും പോര്‍ക്കുമാണ് ഇപ്പോള്‍ മാര്‍ക്കറ്റില്‍ മത്സരിക്കുന്നത്. വിലകുറവാണ് എന്നതാണ് പോര്‍ക്കിനെ ബീഫാക്കി മാറ്റാന്‍ ഇവരെ പ്രേരിപ്പിക്കുന്നത്. രാസവസ്തുക്കളുടെ അതിപ്രസരം തന്നെയാണ് ഇവിടെ പോര്‍ക്കിനെ ബീഫാക്കി മാറ്റുന്നതും.
ഉപ്പിനെ വിഷമാക്കി മാറ്റുന്നതാണ് ഇന്നത്തെ ചൈനീസ് മാര്‍ക്കറ്റിലെ പ്രധാന വിഭവം. ഇത്തരം ഉപ്പിലെ രാസവസ്തുക്കള്‍ ക്യാന്‍സര്‍ ഉണ്ടാക്കുന്നു.
പലപ്പോഴും കുരുമുളകിനു പകരം ചെളി ഉപയോഗിക്കുന്നത് ചൈനീസ് മാര്‍ക്കറ്റിലെ പ്രധാന വിഭവം. വയറ്റില്‍ ഗുരുതര അസുഖങ്ങള്‍ക്ക് ഇത് തന്നെ ധാരാളം.
പേപ്പറും ഉരുളക്കിഴങ്ങും പ്ലാസ്റ്റിക്കും എല്ലാം ചേര്‍ത്താണ് വ്യാജ അരി ഇവര്‍ ഉണ്ടാക്കുന്നത്. ഈ പ്ലാസ്റ്റിക് ശരീരത്തിന് അത്രത്തോളം തന്നെ വിഷമാണ് എന്നതാണ് ഏറ്റവും പ്രധാന വിഷയം. മാത്രമല്ല ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ ഇവ ഉണ്ടാക്കുന്നു.
പ്ലാസ്റ്റിക് പെയിന്റ് കൊണ്ടാണ് ഈ ക്യാബേജ് ഉണ്ടാക്കുന്നത് എന്നതാണ്. ഇത് കണ്ടാല്‍ ശരിക്കും കാബേജ് ആണെന്നു തന്നെ തോന്നും എന്നതാണ്യ യാതൊരു വിധത്തിലുള്ള മാറ്റവും തോന്നില്ല.
Post Your Comments