റിയാദ്: സൗദി അറേബ്യയില്‍ സന്ദര്‍ശനം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി സൌദി രാജാവ് സല്‍മാന്‍ ബില്‍ അബ്ദുള്‍ അസീസ് അല്‍ സൌദിന് ഉപഹാരമായി നല്‍കിയത് കൊടുങ്ങല്ലൂരിലെ ചേരമാന്‍ പള്ളിയുടെ സ്വര്‍ണത്തില്‍ പണിത മാതൃക.
പ്രധാനമന്ത്രിയുടെ ഓഫീസ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. പള്ളിയുടെ മാതൃകയും ചിത്രവും പള്ളിയെക്കുറിച്ചുള്ള വിവരങ്ങളും പ്രധാനമന്ത്രിയുടെ ഓഫീസ് ട്വിറ്ററിലൂടെ പങ്കുവയ്ച്ചു. ഇന്ത്യയിലെ ആദ്യത്തെ മുസ്ലിം പള്ളിയാണ് തൃശൂര്‍ ജില്ലയിലെ ചേരമാന്‍ മസ്ജിദ് എന്നും പുരാതന കാലത്തെ ഇന്ത്യ-സൌദി ബന്ധത്തിന്റെ തെളിവാണ് മസ്ജിദെന്നും ട്വിറ്റര്‍ സന്ദേശത്തില്‍ പറയുന്നു.
ഇന്ന് വൈകുന്നേരമാണ് മോദി രാജാവുമായി കൂടിക്കാഴ്ച നടത്തിയത്. റോയല്‍ പാലസില്‍ എത്തിയ മോദിക്ക് രാജകീയ സ്വീകരണമാണ് ലഭിച്ചത്.
Cheraman Juma Masjid is symbolic of active trade relations between India and Saudi Arabia since ancient times. pic.twitter.com/SoypfTUVlS
— PMO India (@PMOIndia) April 3, 2016
Post Your Comments