മലപ്പുറം:വില നിയന്ത്രണത്തിലുള്ളതും അല്ലാത്തതുമായ മരുന്നുകൾക്ക് നിശ്ചയിച്ച വിലയല്ലാതെ അമിതമായി വിലയീടാക്കുന്നവർക്കെതിരെ കർശന നടപടി. നിയമപ്രകാരമുള്ള പിഴയടയ്ക്കാത്തവർക്ക് ജപ്തി നടപപടികൾ ആണ് തീരുമാനിച്ചിരിക്കുന്നത്..ഇത് സംബന്ധിച്ചിട്ടുള്ള വിശദമായ നടപടികൾ വ്യക്തമാക്കുന്ന ഉത്തരവുകൾ ദേശീയ ഔഷധ വില നിയന്ത്രണ സമിതിയാണ് പ്രസിദ്ധീകരിച്ചത്.2013 ൽ നടപ്പാക്കിയ ഔഷധ വില നിയന്ത്രണ നിയമപ്രകാരം കൂടുതലായി ഈടാക്കിയ തുകയും 15 ശതമാനവുമാണ് ശിക്ഷ.
ആവശ്യമെങ്കിൽ പിഴ ചുമത്താനും നിയമം അനുശാസിക്കുന്നു.ചട്ടം ലംഘിക്കുന്നവർക്കെതിരെ പിഴയുടെ തുല്യമായ വിലയുള്ള വാസ്തുവകകൾ കണ്ടുകെട്ടാമെന്നും അതിനായി ജില്ലാ കളക്ടർക്ക് അനുവാദം കൊടുക്കുകയും ചെയ്തു കൊണ്ടാണ് നിയമം അനുശാസിക്കുന്നത്.കത്തിടപാടുകളോട് പ്രതികരിക്കാത്ത കമ്പനികള്‍ക്ക് ലഭ്യമായ എല്ലാ സാങ്കേതിക വിദ്യകളും ഉപയോഗിച്ച് നോട്ടീസുകൾ നല്‍കും.
മരുന്ന് നിർമ്മാതാക്കൾ നിശ്ചയിക്കുന്ന വിലയിൽ നിന്ന് വ്യത്യസ്തമായി അമിത വിലയീടാക്കുന്നവർക്ക് വരും ദിവസങ്ങളിൽ കടുത്ത നടപടികൾ നേരിടേണ്ടി വരും.അമിത വില ഈടാക്കുന്നത് സംബന്ധിച്ച കാര്യങ്ങൾ നിരീക്ഷിക്കാനുള്ള സമിതി എല്ലാ വിവരങ്ങളും ശേഖരിചാവും പരിശോധന നടത്തുക.
Post Your Comments