ശ്രീനഗര്‍:വെസ്റ്റ് ഇൻഡീസിനെതിരായ മൽസരത്തിൽ ഇന്ത്യൻ ടീം തോറ്റതിനെ തുടർന്ന് ശ്രീനഗറിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എൻ.ഐ.റ്റി )യിൽ വിദ്യാർഥികൾ തമ്മിൽ ഉണ്ടായ സംഘർഷത്തിനെ തുടർന്ന് എൻ ഐ ടി താൽക്കാലികമായി അടച്ചു.ട്വന്റി20 ലോകകപ്പ് സെമിയിൽ ഇന്ത്യൻ ടീം തോറ്റതിനെ തുടർന്ന് വിദ്യാർഥികൾ രണ്ടു സംഘമായി തിരിഞ്ഞ് പോരടിച്ചതിനേത്തുടർന്നാണ് ഇത്.
വെള്ളിയാഴ്ചയാണ് സംഭവം.കശ്മീരിലെയും മറ്റൊരു സംസ്ഥാനത്തെയും വിദ്യാർഥികളാണ് ഗ്രൂപ്പ് തിരിഞ്ഞ് പോരാടിയതെന്നാണ് വിവരം.ഇന്ത്യൻ ടീം തോറ്റതിന് പിന്നാലെ ചില വിദ്യാർഥികൾ പടക്കം പൊട്ടിച്ച് ആഘോഷിച്ചതാണ് സംഘർഷത്തിന് തുടക്കമിട്ടത്. പ്രദേശവാസികളായ ചില വിദ്യാർഥികൾ ഇന്ത്യൻ തോൽവി പടക്കം പൊട്ടിച്ച് ആഘോഷിച്ചത് മറ്റു സംസ്ഥാനങ്ങളിലെ വിദ്യാർഥികൾ ചോദ്യം ചെയ്തതാണ് സംഘർഷത്തിൽ കലാശിച്ചത്.
സംഘർഷം നടക്കുന്ന വിവരമറിഞ്ഞ സ്ഥലത്തെത്തിയ പൊലീസ് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കുകയും എൻ ഐ റ്റി അധികൃതർ താല്ക്കാലികമായി സ്ഥാപനം അടച്ചിടാൻ നിർബന്ധിതരാകുകയുമായിരുന്നു. സംഘർഷത്തിൽ നിരവധി നഷ്ടങ്ങളും കോളേജിന്റെ വസ്തു വകകൾക്ക് നാശവും ഉണ്ടായിട്ടുണ്ട്.
Post Your Comments