കൊച്ചി: വിദ്യാഭ്യാസത്തേക്കാള്‍ പ്രധാനമാണ് വിവാഹമെന്ന് ഇടുക്കി ബിഷപ്പ് മാര്‍ ആനിക്കുഴിക്കാട്ടില്‍. കഴിയുന്നത്ര കാലം ജീവിതം ആസ്വദിച്ച ശേഷം വിവാഹം മതിയെന്ന കാഴ്ചപ്പാട് അധാര്‍മിക പ്രവര്‍ത്തികള്‍ വര്‍ധിപ്പിക്കുമെന്നും വിവാഹ ദൈവവിളി വിലമതിക്കപ്പെടട്ടെ എന്ന പേരില്‍ പുറപ്പെടുവിച്ച ഇടയലേഖനത്തില്‍ ബിഷപ്പ് വ്യക്തമാക്കി.
വിദ്യാഭ്യാസത്തിന് ശേഷം ജോലിയും പദവിയും എല്ലാം നേടിയ ശേഷം വിവാഹം കഴിച്ചാല്‍ മതിയെന്ന പുതിയ തലമുറയുടെ കാഴ്ചപ്പാട് ശരിയല്ല. വിവാഹത്തോടെ സമ്പത്തും ജോലിയും ഇല്ലാതാകുന്നില്ല. വിവാഹം തുടര്‍ പഠനത്തിന് തടസമാകുന്നില്ല. പുതിയ മാധ്യമ സംസ്‌കാരം വിവാഹത്തെക്കുറിച്ച് വികലമായ കാഴ്ചപ്പാടുകളാണ് യുവാക്കള്‍ക്ക് നല്‍കുന്നതെന്നും ബിഷപ്പ് ഇടയലേഖനത്തില്‍ പറഞ്ഞു.
Post Your Comments