ഡെറാഡൂണ്‍: ഉത്തരാഖണ്ഡ് നിയമസഭയിലെ വിശ്വാസവോട്ട് ഏപ്രില്‍ ഏഴ് വരെ ഹൈക്കോടതി സ്‌റ്റേ ചെയ്ത സാഹചര്യത്തില്‍ അങ്കലാപ്പിലായത് കോണ്‍ഗ്രസും ബി.ജെ.പിയും. ഇന്നലെ നടക്കേണ്ടിയിരുന്ന ബലപരീക്ഷണം ഒരാഴ്ചകൂടി നീട്ടി വെച്ചതോടെ എം.എല്‍.എമാര്‍ മറുകണ്ടം ചാടാതിരിക്കാന്‍ കനത്ത ജാഗ്രത പാലിക്കേണ്ട അവസ്ഥയിലാണ് ഇരുപാര്‍ട്ടികളും.
ചീഫ്ജസ്റ്റിസ് കെ.എം.ജോസഫിന്റെ അധ്യക്ഷതയിലുള്ള ഡിവിഷന്‍ ബെഞ്ചാണ് വിശ്വാസവോട്ട് സ്‌റ്റേ ചെയ്തത്. രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചത് ചോദ്യം ചെയ്ത് മുഖ്യമന്ത്രി ഹരീഷ് റാവത്ത് സമര്‍പ്പിച്ച ഹര്‍ജി ആറിന് കേള്‍ക്കാനും കോടതി നിശ്ചയിച്ചു.
കഴിഞ്ഞ ദിവസം ഡെറാഡൂണിലെത്തിയ കോണ്‍ഗ്രസ് ബി.ജെ.പി ദേശീയ നേതാക്കള്‍ ഇന്നലെയും അടച്ചിട്ട മുറികളില്‍ ചര്‍ച്ച നടത്തി. കോണ്‍ഗ്രസ് നേതാക്കളായ അംബിക സോണി,സഞ്ജയ് കപൂര്‍, ബി.ജെ.പിയുടെ ശ്യാം ജാജു തുടങ്ങിയവരാണ് സ്ഥിതിഗതികള്‍ വിലയിരുത്താന്‍ നേരിട്ടെത്തിയത്
Post Your Comments