KeralaNews

70 സീറ്റുകളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളായി

തിരുവനന്തപുരം: എഴുപതിലധികം സീറ്റുകളുടെ കാര്യത്തില്‍ കോണ്‍ഗ്രസില്‍ തീരുമാനമായതായി സൂചന. കെപിസിസി അധ്യക്ഷന്‍ വി.എം. സുധീരന്‍ കോണ്‍ഗ്രസിന്റെ സമ്പൂര്‍ണ സ്ഥാനാര്‍ഥി പട്ടിക നാളെത്തന്നെ പ്രഖ്യാപിക്കുമെന്ന് ഇന്ന് വ്യക്തമാക്കിയിരുന്നു. അദ്ദേഹം ഇക്കാര്യം അറിയിച്ചത് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരെ കാണുമ്പോഴാണ്.

ഇത്തവണ മല്‍സരിക്കാനില്ലെന്ന് സ്വമേധയാ തീരുമാനിച്ച ടി.എന്‍. പ്രതാപനെ കയ്പമംഗലത്ത് മല്‍സരിപ്പിച്ചേക്കും. തേറമ്പില്‍ രാമകൃഷ്ണന് ഇത്തവണ സീറ്റില്ല എന്നാണ് വിവരം. കോണ്‍ഗ്രസാവും ആര്‍എസ്പിക്ക് നല്‍കാന്‍ തീരുമാനിച്ച അരൂര്‍ മണ്ഡലത്തില്‍ മല്‍സരിക്കുക. സി.ആര്‍. ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ജയപ്രകാശാണ്.

കോണ്‍ഗ്രസിനെ ഇപ്പോഴും പ്രതിസന്ധിയിലാക്കിയിരിക്കുന്നത് തൃക്കാക്കര (ബെന്നി ബെഹന്നാന്‍), കോന്നി (അടൂര്‍ പ്രകാശ്), തൃപ്പൂണിത്തുറ (കെ.ബാബു), ഇരിക്കൂര്‍ (കെ.സി.ജോസഫ്) തുടങ്ങി ഏഴോളം സീറ്റുകളിലെ സ്ഥാനാര്‍ഥി നിര്‍ണയമാണ്. കണ്ണൂര്‍, വടക്കാഞ്ചേരി, കൊച്ചി മണ്ഡലങ്ങളലും അനിശ്ചിതാവന്ഥയാണ്.

തീരുമാനത്തിലെത്തിയ സീറ്റുകളില്‍ ചിലത് താഴെക്കൊടുക്കുന്നു

അങ്കമാലി – റോജി എം. ജോണ്‍

കയ്പമംഗലം – ടി.എന്‍. പ്രതാപന്‍

കായംകുളം – എം. ലിജു

തൃശൂര്‍ – പത്മജ വേണുഗോപാല്‍

നിലമ്പൂര്‍ – ആര്യാടന്‍ ഷൗക്കത്ത്

ബേപ്പൂര്‍ – ആദം മുല്‍സി

നെന്മാറ – എ.വി. ഗോപിനാഥ്

കുന്നമംഗലം – ടി. സിദ്ദിഖ്

തവനൂര്‍ – എസ്. ഇഫ്തിക്കറുദീന്‍

പൊന്നാനി – പി.ടി. അജയ് മോഹന്‍

പെരുമ്പാവൂര്‍ – എല്‍ദോസ് കുന്നപ്പള്ളി

നാദാപുരം – കെ. പ്രവീണ്‍കുമാര്‍

കോവളം – എം. വിന്‍സന്റ്

കൊയിലാണ്ടി -എന്‍. സുബ്രഹ്മണ്യന്‍

ഉദുമ – കെ. സുധാകരന്‍

തൃക്കരിപ്പൂര്‍ – കെ.പി. കുഞ്ഞിക്കണ്ണന്‍

പാലക്കാട് – ഷാഫി പറമ്പില്‍കൊടുങ്ങല്ലൂര്‍ – കെ.പി. ധനപാലന്‍

മാവേലിക്കര – കലാശാല ബൈജു

ചേര്‍ത്തല – അഡ്വ. ശരത്

വൈക്കം – അഡ്വ. സനേഷ് കുമാര്‍

ധര്‍മ്മടം – എം.സി. ശ്രീജ

shortlink

Post Your Comments


Back to top button