മുംബൈ; ബോളിവുഡ് താരം അമിതാഭ് ബച്ചന്‍ തന്നെ രാഷ്ട്രപതിയായി ശുപാര്‍ശ ചെയ്യുമെന്നുള്ള വാര്‍ത്തകള്‍ നിഷേധിച്ചു. ഇതുവരെ അത്തരത്തിലുള്ള ശുപാര്‍ശയെപ്പറ്റി അറിഞ്ഞിട്ടില്ല. മാത്രമല്ല, ആ സ്ഥാനത്ത് ഇരിക്കാനുള്ള യോഗ്യത തനിക്കില്ല. നേരത്തെ തന്നെ രാഷ്ട്രീയം തന്റെ കര്‍മ്മ രംഗമല്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്നതും ഉപകാരപ്രദമായ കാര്യങ്ങള്‍ ചെയ്യുന്നതിനും മറ്റു പല മാര്‍ഗങ്ങളുമുണ്ട്. അമിതാഭ് തന്റെ നിലപാട് വ്യക്തമാക്കിയത് ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ്.
അമിതാഭ് ബച്ചന്‍ 1984ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി അലഹബാദില്‍നിന്നും മല്‍സരിച്ച് ജയിച്ചിരുന്നു. മൂന്നു വര്‍ഷത്തിനുശേഷം അദ്ദേഹം രാജിവയ്ക്കുകയും ചെയ്തു. സമാജ്വാദി പാര്‍ട്ടി മുന്‍ നേതാവും ബച്ചന്‍ കുടുംബത്തിന്റെ അടുപ്പക്കാരനുമായ അമര്‍ സിങ്ങാണ് അമിതാഭ് ബച്ചനെ രാഷ്ട്രപതി സ്ഥാനത്തേക്കു നിര്‍ദേശിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു പദ്ധതിയുള്ളതായി വെളിപ്പെടുത്തിയത്.
Post Your Comments