ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച സമിതി മുസ്ലിംകള്‍ക്കിടയിലെ എകപക്ഷീയ വിവാഹമോചനം നിരോധിക്കണമെന്നു റിപ്പോര്‍ട്ട് നല്‍കി. ബഹുഭാര്യാത്വം, മുത്തലാഖ് തുടങ്ങിയവയും നിരോധിക്കണമെന്നു റിപ്പോര്‍ട്ടിലുണ്ട്. ഏകപക്ഷീയമായ വിവാഹമോചന നിയമമാണ് നിലനില്‍ക്കുന്നത്. പ്രധാനമായും നിര്‍ദ്ദേശിക്കുന്നത് 1939-ലെ മുസ്ലിംവിവാഹ നിയമത്തില്‍ ഭേദഗതി വരുത്തി വിവാഹമോചനത്തിന് ഇരയാകുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും താല്‍കാലിക ജീവനാംശം ഉറപ്പുവരുത്തണമെന്നാണ്. കഴിഞ്ഞവര്‍ഷമാണ് കേന്ദ്ര വനിതാ ശിശുക്ഷേമമന്ത്രാലയത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
കഴിഞ്ഞ തിങ്കളാഴ്ച സുപ്രീം കോടതി ഇതുവരെ പുറത്തുവിടാത്ത ഈ റിപ്പോര്‍ട്ട് ആറാഴ്ചയ്ക്കകം ഹാജരാക്കാന്‍ നിര്‍ദേശം നല്‍കി. 1985-ലെ ശാബാനു കേസ് വിധി മുസ്ലിം സ്ത്രീകള്‍ക്ക് ജീവനാംശം നല്‍കാന്‍ നിര്‍ദേശിക്കുന്നുണ്ടെങ്കിലും അതു നിയമം മൂലം ഉറപ്പാക്കപ്പെട്ടിട്ടില്ല. ഷാമിന്‍ അറ കേസില്‍ സമാനമായ വിധി ഉത്തര്‍പ്രദേശിലും ഉണ്ടായിട്ടുണ്ട്. ഇക്കാര്യത്തെക്കുറിച്ച് ജഡ്ജിമാര്‍ ബോധവാന്‍മാരല്ലെന്നും പരാതിയുണ്ട്.
വിവേചനപരമായ വകുപ്പുകള്‍ ഹിന്ദു, ക്രിസ്ത്യന്‍ നിയമങ്ങളില്‍ നിന്നും എടുത്തുകളയണമെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. സമിതിയെ നിയോഗിച്ചത് യു.പി.എ. സര്‍ക്കാരിന്റെ കാലത്താണ്. വ്യക്തിനിയമം സംബന്ധിച്ച് നിലവില്‍ സുപ്രീം കോടതി മുമ്പാകെയുള്ള രണ്ടു കേസുകള്‍ ശഹറാബാനു എന്ന യുവതി സമര്‍പ്പിച്ച ഹര്‍ജിയും മുസ്ലിം സ്ത്രീകള്‍ വിവേചനം നേരിടുന്നുവെന്ന പരാതിയില്‍ കോടതി സ്വമേധയാ എടുത്ത കേസുമാണ്. ചീഫ് ജസ്റ്റിസ് ടി.എസ്. താക്കൂറും ജസ്റ്റിസ് യു.യു. ലളിതും അടങ്ങുന്ന ബെഞ്ച് ബഹുഭാര്യത്വം, വിവാഹമോചനം തുടങ്ങിയ വിഷയങ്ങളില്‍ നിലപാട് അറിയിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോടും കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തോടും ആവശ്യപ്പെട്ടു.
Post Your Comments