International

13 രോഗികളെ നഴ്സ് കൊന്നു

റോം: 56കാരയായ ഫൗസറ്റ ബോനിനോ എന്ന നഴ്സ് 13 രോഗികളെ കൊന്നു. ഇവര്‍ കൊലപ്പെടുത്തിയിരുന്നത് ഐസിയുവില്‍ വരുന്ന 50 വയസില്‍ കൂടുതലുള്ള രോഗികളെയാണ്. ആരുമറിയാതെ രക്തം കട്ടപിടിക്കാനുള്ള ഇഞ്ചകഷന്‍ നല്‍കിയായിരുന്നു ഇവര്‍ കൊലപാതകങ്ങള്‍ ചെയ്തിരുന്നത്. ഇക്കാര്യം കണ്ടെത്തിയത്് എന്നാല്‍ തുടര്‍ച്ചയായി ഐസിയുവില്‍ സംഭവിക്കുന്ന അസ്വാഭാവിക മരണത്തില്‍ സംശയം തോന്നിയ ഹോസ്പിറ്റല്‍ അധികൃതരാണ്.

മെഡിക്കല്‍ ലോകത്തെ ഞെട്ടിച്ച കൊലപാതകങ്ങള്‍ 2014-15 കാലഘട്ടത്തിലായിരുന്നു. നഴ്സിനെ സംശയിക്കാന്‍ അധികൃതരെ പ്രേരിപ്പിച്ചത് സമാനമായ മറ്റു സംഭവങ്ങളെക്കുറിച്ചുള്ള അറിവാണ്. തുടര്‍ന്നു നടന്ന രഹസ്യാന്വേഷണത്തില്‍ ഇവര്‍ പിടിക്കപ്പെട്ടു. എന്തിനാണ് 56കാരയായ ഇവര്‍ ഈ കൊലപാതകങ്ങള്‍ ചെയ്തതെന്ന് ആര്‍ക്കുമറിയില്ല.

shortlink

Post Your Comments


Back to top button