International

ആണവസുരക്ഷാ ഉച്ചകോടിയില്‍ തീവ്രവാദത്തെക്കുറിച്ച് തകര്‍പ്പന്‍ പ്രസംഗവുമായി പ്രധാനമന്ത്രി

വാഷിങ്ങ്ടണില്‍  നടക്കുന്ന  ആണവസുരക്ഷാ  ഉച്ചകോടിയില്‍  തീവ്രവാദത്തിനെതിരേ തകര്‍പ്പന്‍ പ്രസംഗവുമായി പ്രധാനമന്ത്രി മോദി.ആണവക്കടത്തുകാരും തീവ്രവാദികളും തമ്മിലുള്ള ബന്ധം ലോകം നേരിടുന്ന വന്‍ വെല്ലുവിളിയെന്ന് പ്രധാനമന്ത്രി പറഞ്ഞു.. വാഷിങ്ടണിലെ ആണവസുരക്ഷാ ഉച്ചകോടിയോടനുബന്ധിച്ച് വൈറ്റ്ഹൗസില്‍ നടന്ന വിരുന്നില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

    ഇരുപതോളം രാജ്യങ്ങളാണ് നാലാമത് ആണവ സുരക്ഷാ ഉച്ചകോടിക്കായി എത്തിയിട്ടുള്ളത്.
പതിവ് പോലെ പ്രസംഗവുമായി മോഡി തകര്‍ക്കുകയും ചെയ്തു. ഭീകരവാദമായിരുന്നു വിഷയം. തീവ്രവാദത്തിനെതിരായ നടപടികള്‍ കടുപ്പിച്ചില്ലെങ്കില്‍ ആണവ തീവ്രവാദത്തെ തടയാന്‍ സാധിക്കില്ല. തീവ്രവാദികള്‍ ആത്യാധുനിക സംവിധാനങ്ങളാണ് ഉപയോഗിക്കുന്നത് എന്നാല്‍ നമ്മുടെ പ്രതികരണം വളരെ പഴയരീതിയലാണ്. ബ്രസ്സല്‍സ് ആക്രമണം ആണവ തീവ്രവാദത്തിനെതിരായ നടപടികള്‍ ഉടനുണ്ടാകണമെന്നാണ് കാണിച്ചുതരുന്നത് മോഡി പറഞ്ഞു.
     തീവ്രവാദത്തിന്റെ കണ്ണികള്‍ ലോകവ്യാപകമായി പടര്‍ന്നിരിക്കുന്നു. എന്നാല്‍ ഇതിനെതിരായ നടപടികള്‍ രാജ്യങ്ങള്‍ക്കുള്ളില്‍ ഒതുങ്ങി നില്‍ക്കുകയാണ്. രാജ്യങ്ങള്‍ തമ്മിലുള്ള ഏകോപനമില്ല. അവരുടേത് എന്റേത് എന്നിങ്ങനെയുള്ള വിവേചനം തീവ്രവാദ വിഷയത്തില്‍ രാജ്യങ്ങള്‍ ഉപേക്ഷിക്കണം. തീവ്രവാദത്തിന്റെ മൂന്ന് സ്വഭാവങ്ങളാണ് ശ്രദ്ധിക്കേണ്ടത്. ഏറ്റവും അക്രമാസക്തമായ സ്വഭാവമാണ് തീവ്രവാദത്തിന്റേത് എന്നതാണ് ഒന്നാമത്. രണ്ടാമതായി നമ്മള്‍ ഒരിക്കലും മടക്കുള്ളില്‍ ഒളിച്ചിരിക്കുന്ന ഒരാളെ അല്ല നോക്കേണ്ടത്. മറിച്ച് നഗരത്തില്‍ കംപ്യൂട്ടറോ സ്മാര്‍ട്ട് ഫോണോ ഉപയോഗിക്കുന്ന തീവ്രവാദിയെ ആയിരിക്കണം കണ്ടെത്തേണ്ടത്. മൂന്നാമതായി ആണവസാമഗ്രികളുടെ കള്ളക്കടത്തിനെതിരെ രാജ്യങ്ങള്‍ കര്‍ശന നടപടിയെടുക്കേണ്ടതിന്റെ ആവശ്യകതയും മോഡി ഓര്‍മ്മിപ്പിച്ചു.
     രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര േേമാഡി കഴിഞ്ഞ ദിവസമാണ് അമേരിക്കയിലത്തെിയത്. പ്രധാനമന്ത്രിയായശേഷം മോഡിയുടെ മൂന്നാമത്തെ അമേരിക്കന്‍ സന്ദര്‍ശനമാണിത്. സന്ദര്‍ശനത്തിന്റെ ആദ്യ ദിനം ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജോണ്‍ കീയുമായി മോദി കൂടിക്കാഴ്ച നടത്തി. നൂറ്റാണ്ടിന്റെ ശാസ്ത്ര കണ്ടുപിടിത്തമെന്ന് വിശേഷിപ്പിക്കപ്പെട്ട ഗുരുത്വ തരംഗങ്ങളെ (ഗ്രാവിറ്റേഷനല്‍ വേവ്‌സ്) തിരിച്ചറിഞ്ഞ ലിഗോ സംഘത്തിലെ ശാസ്ത്രജ്ഞരുമായും അദ്ദേഹം സംവദിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button