ജെ എസ് എസിന് അഞ്ചു സീറ്റുകള്‍ വാഗ്ദാനം ചെയ്ത് ബി ജെ പി നേതൃത്വം.ഗൌരിയമ്മ-രാജന്‍ ബാബു വിഭാഗങ്ങള്‍ ലയിച്ചാല്‍ അഞ്ചു സീറ്റുകള്‍ നല്‍കി ജെ എസ് എസിന്റെ എന്‍ ഡി എ ലയനം നടപ്പിലാക്കാനാണ് ബി ജെ പിയുടെ തീരുമാനം.
സ്ഥാനാര്‍ഥി നിര്‍ണ്ണയം പൂര്‍ത്തിയായതിനാല്‍ കൂടുതല്‍ സീറ്റ് നല്‍കാനാവില്ലെന്ന നിലപാടാണ് ബി ജെ പിയ്ക്കുള്ളത്.ജെ എസ് എസ് പാര്‍ട്ടി സ്വത്തുവകകള്‍ സംബന്ധിച്ച കേസുകള്‍ പിന്‍ വലിച്ച് ഗൌരിയമ്മ വിഭാഗത്തില്‍ ലയിയ്ക്കാമെന്ന് രാജന്‍ ബാബു സമ്മതിച്ചിട്ടുണ്ട്.ബി ജെ പിയുടെയും ബി ഡി ജെ എസിന്റെയും ക്വോട്ടകളില്‍ നിന്നുള്ള സീറ്റുകളാണ് ജെ എസ് എസിന് വാഗ്ദാനം ചെയ്തിരിയ്ക്കുന്നത്.
അതേസമയം സീറ്റ് നിഷേധിച്ചതിലെ പ്രതിസന്ധി പരിഹരിയ്ക്കാന്‍ സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഇന്ന് ഗൌരിയമ്മയുമായി ചര്‍ച്ച നടത്തും.എ കെ ജി സെന്ററില്‍ വച്ചാണ് ചര്‍ച്ച.ഗൌരിയമ്മയ്ക്ക് സംസ്ഥാന സമിതിയില്‍ അംഗത്വവും മറ്റ് നേതാക്കള്‍ക്ക് ബോര്‍ഡ്,കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനങ്ങളും നല്‍കി പാര്‍ട്ടി എന്ന നിലയില്‍ ജെ എസ് എസിനെ കൂടെ നിര്‍ത്താനാണ് സി പി എമ്മിന്റെ താല്‍പ്പര്യം.എന്നാല്‍ സീറ്റ് എന്ന ആവശ്യത്തില്‍ നിന്ന് അയയാന്‍ ഗൌരിയമ്മ തയ്യാറാവുമോ എന്നാണ് അറിയാനുള്ളത്.രണ്ടാം നിര നേതാക്കന്മാരെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തി പാര്‍ട്ടിയിലേയ്ക്ക് അടുപ്പിയ്ക്കാനാണ് സി പി എം ശ്രമിയ്ക്കുന്നത്.
അന്തിമതീരുമാനം സംസ്ഥാന സമിതിയില്‍ എടുക്കാമെന്ന് അഭിപ്രായപ്പെട്ടിരുന്ന ഗൌരിയമ്മ നേതൃത്വയോഗത്തിനു ശേഷം സി പി എം വഞ്ചിച്ചുവെന്ന് തുറന്നടിച്ചത് രൂക്ഷ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.ഒന്‍പതിന് ചേരുന്ന ജെ എസ് എസ് സംസ്ഥാന സമിതിയില്‍ രാജന്‍ ബാബു വിഭാഗത്തിന്റെ ലയനത്തെക്കുറിച്ചും എന്‍ ഡി എയുമായുള്ള സഖ്യത്തെക്കുറിച്ചും അന്തിമതീരുമാനമുണ്ടാകുമെന്നും പ്രതീക്ഷിയ്ക്കപ്പെടുന്നു.
Post Your Comments