ദില്ലി: ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ ട്രെയിന്‍ ഇതാ വരുന്നു. ഈ മാസം അഞ്ച് മുതലാണ് സെമി ബുള്ളറ്റ് ട്രെയിന്‍ എന്നറിയപ്പെടുന്ന ഗാതിമാന്‍ എക്‌സ്പ്രസ് യാത്ര തുടങ്ങുന്നത്. 100 മിനിറ്റുകള്‍ കൊണ്ട് ഹസ്‌റത്ത് നിസാമുദ്ദീനില്‍ നിന്ന് ആഗ്രയിലേക്ക് ഈ വണ്ടി എത്തിച്ചേരും. റെയില്‍വേ മന്ത്രി സുരേഷ് പ്രഭു റെയില്‍ഭവനില്‍നിന്ന് റിമോട്ട് കണ്‍ട്രോള്‍ വഴിയാണ് ഫ്‌ളാഗ് ഓഫ് ചെയ്യുക. മണിക്കൂറില്‍ 160 കിലോ മീറ്റര്‍ വേഗത ഉദ്ദേശിച്ചിരുന്ന ട്രെയിന്‍ നിശ്ചിത വേഗത കുറച്ച് മണിക്കൂറില്‍ 120 കിലോ മീറ്റര്‍ വേഗതയിലാണ് സഞ്ചരിക്കുക.
ന്യൂഡല്‍ഹിയില്‍നിന്ന് തുടങ്ങാനാണ് നേരത്തെ ഉദ്ദേശിച്ചിരുന്നതെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ ഹസ്‌റത്ത് നിസാമുദ്ദീനിലേക്ക് അത് മാറ്റി. ശതാബ്ദി ട്രെയിനിനേക്കാള്‍ കൂടുതലായിരിക്കും ഇതിന്റെ ടിക്കറ്റ് നിരക്ക്. 12 എക്‌സിക്യൂട്ടീവ് കോച്ചുകളും ചെയര്‍ കാറുകളുമുണ്ട് ഇതിന്. റെയില്‍ ഹോസ്റ്റസുമാര്‍ വിമാനത്തിലേതിന് സമാനമായി ഈ ട്രെയിനിലുണ്ടാവും.
Post Your Comments