ന്യൂഡല്‍ഹി: സര്‍ക്കാര്‍ കണക്കുകള്‍ പറയുന്നത് ഇന്ത്യയില്‍ ഒരു വര്‍ഷത്തില്‍ അഞ്ച് ലക്ഷത്തോളം വാഹനാപകടങ്ങളിലായി 1.38 ലക്ഷം പേര്‍ മരിക്കുന്നുണ്ടെന്നാണ്. ഇന്ത്യ തന്നെയാണ് ലോകത്തില്‍ വാഹനാപാകടങ്ങളില്‍ ഏറ്റവും കൂടുതല്‍ പേര്‍ മരിക്കുന്ന രാജ്യവും. അപകടം സംഭവിച്ചയാള്‍ക്ക് രക്തം ലഭിക്കാത്തതാണ് മരണം കൂടുന്നതിന്റെ കാരണം.
ഒരൊറ്റ ബ്ലഡ് ബാങ്ക് പോലും രാജ്യത്തെ 13 സംസ്ഥാനങ്ങളിലെ 64 ജില്ലകളിലും നിലവിലില്ല. ഇന്ത്യയില്‍ ജീവിക്കുന്ന 27 കോടി ജനങ്ങള്‍ക്കും ആവശ്യത്തിന് രക്തം ലഭിക്കാന്‍ ബ്ലഡ് ബാങ്ക് സൗകര്യം ഇല്ല. എന്നാല്‍ ബ്ലഡ് ബാങ്ക് ഉള്ള ഇടങ്ങളിലാവട്ടെ ആവശ്യത്തിലധികം ഉണ്ട് താനും. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പറയുന്നത് രാജ്യത്താകെ 2,708 ബ്ലഡ് ബാങ്കുകള്‍ ഉണ്ടെന്നാണ്. പക്ഷേ 13 സംസ്ഥാനങ്ങളിലെ 64 ജില്ല കളില്‍ ഒരു ബ്ലഡ് ബാങ്ക് പോലും ഇല്ല. 2,708 ബ്ലഡ് ബാങ്കുകളാവട്ടെ 1,024 എണ്ണം മാത്രമേ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ളു. ബാക്കി 1,684 എണ്ണവും സ്വകാര്യ മേഖലയിലാണ്.
മഹാരാഷ്ട്രയിലാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ ബ്ലഡ് ബാങ്കുകള്‍ ഉള്ളത്. 310 എണ്ണം. എന്നാല്‍ സ്വകാര്യ മേഖലയിലാണ് ഇതില്‍ 236 എണ്ണവും പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ തന്നെ പാവപ്പെട്ടവര്‍ക്ക് ഇതിന്റെ ഗുണം ലഭിക്കില്ല. തമിഴ്‌നാട് (300), ഉത്തര്‍ പ്രദേശില്‍ (242) കര്‍ണാടക (193) കേരളം (183) എന്നീ സംസ്ഥാനങ്ങളിലാണ് ബ്ലഡ് ബാങ്ക് സൗകര്യം കൂടുലുള്ളത്.
Post Your Comments