India

വൈറല്‍ വീഡിയോയില്‍ കുടിയനായി ചിത്രീകരിക്കപ്പെട്ട പോലീസുകാരന് സൂപ്രീം കോടതിയിലും രക്ഷയില്ല

ന്യൂഡല്‍ഹി: പൊലീസുകാരന്‍ മെട്രോ ട്രെയിനില്‍ ആടിയുലയുന്ന സോഷ്യല്‍ മീഡിയയില്‍ വൈറലായ വീഡിയോ പ്രചരിപ്പിച്ചവര്‍ക്കെതിരെ നടപടിയെടുക്കാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. നേരത്തെ ഡല്‍ഹി പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ മദ്യപിച്ചിരുന്നില്ലെന്ന് തെളിഞ്ഞിരുന്നു. തന്റെ പേരില്‍ വീഡിയോ പ്രചരിപ്പിച്ചവര്‍ക്കെതിരെ നടപടിയെുടക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രിം കോടതിയെ സമീപിച്ചത് ഡല്‍ഹി പൊലീസിലെ ഹെഡ്‌കോണ്‍സ്റ്റബിളും മലയാളിയുമായ അബ്ദുല്‍ സലീമാണ്.

ULLIL GIF

കഴിഞ്ഞ വര്‍ഷമാണ് ഇയാള്‍ ഡല്‍ഹി മെട്രോ കോച്ചില്‍ ആടിയുലയുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. രണ്ട് ലക്ഷത്തോളം പേര്‍ വൈറലായ വീഡിയോ കാണ്ടിരുന്നു. ഡല്‍ഹി പൊലീസില്‍ നിന്നും ഇയാളെ പുറത്താക്കുകയും ചെയ്തു. എന്നാല്‍ ഡല്‍ഹി പോലീസിന്റെ അന്വേഷണത്തില്‍ ഇയാള്‍ മദ്യപിച്ചിരുന്നില്ലെന്നും പക്ഷാഘാതവും സ്‌ട്രോക്കും കാരണമാണ് ബോധരഹിതനായതെന്നും വ്യക്തമായി. മദ്യപിച്ച് ലക്കുകെട്ട പൊലീസുകാരന്‍ എന്ന തലക്കെട്ടോടെ അസുഖം കാരണം ട്രെയിനില്‍ നില തെറ്റി വീണ ഇയാളുടെ ദൃശ്യങ്ങള്‍ ആരോ പകര്‍ത്തി സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചു. പിന്നീട് സര്‍വീസില്‍ ഇയാളെ തിരിച്ചെടുത്തെങ്കിലും തന്റെ നിരപരാധിത്വം ബോധ്യപ്പെടുത്താനാണ് സുപ്രീംകോടതിയെ സമീപിച്ചത്. എന്നാല്‍ സുപ്രീംകോടതി വീഡിയോ പ്രചരിപ്പിച്ചവര്‍ക്കെതിരെ നടപടിയെടുത്തില്ല.

shortlink

Post Your Comments


Back to top button