Kerala

വര്‍ക്കല ശിവപ്രസാദ് വധം-ഡി എച്ച് ആര്‍ എം പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം

തിരുവനന്തപുരം: വര്‍ക്കല ശിവപ്രസാദ് വധക്കേസില്‍ ഡി.എച്ച്.ആര്‍.എം സംസ്ഥാന ചെയര്‍മാനുള്‍പ്പെടെ ഏഴു പ്രതികള്‍ക്ക് ജീവപര്യന്തം. പ്രതികള്‍ രണ്ട് ലക്ഷം രൂപ വീതം പിഴയും അടയ്ക്കണം. ഇന്നുരാവിലെ ശിക്ഷ വിധിച്ചത് തിരുവനന്തപുരംഅഡിഷണല്‍ സെഷന്‍സ് ജഡ്ജി എ. ബദറുദ്ദീനാണ്. കോടതി ശിക്ഷിച്ചത് ഡി.എച്ച്.ആര്‍.എം സംസ്ഥാന ചെയര്‍മാന്‍ ആലുവ സ്വദേശി ശെല്‍വരാജ്, തെക്കന്‍ മേഖലാ ഓര്‍ഗനൈസര്‍ ചെറുന്നിയൂര്‍ സ്വദേശി ദാസ്, കൊല്ലം പെരുമ്പുഴ സ്വദേശി ജയചന്ദ്രന്‍, ചെറുന്നിയൂര്‍ സ്വദേശി മധു എന്ന സജി, കൊല്ലം മുട്ടയ്ക്കാവ് ചേരി സ്വദേശി സുധി, വര്‍ക്കല സ്വദേശി സുധി സുര, അയിരൂര്‍ സ്വദേശി പൊന്നുമോന്‍ എന്ന സുനില്‍ എന്നിവരെയാണ്.

 

വിധി ന്യായത്തില്‍ പറയുന്നത് പിഴയില്‍ ആറുലക്ഷം രൂപ ശിവപ്രസാദിന്റെ കുടുംബത്തിനും രണ്ട് ലക്ഷം രൂപ പ്രതികള്‍ വെട്ടിപ്പരിക്കേല്പിച്ച ചായക്കടക്കാരന്‍ അശോകനും നല്‍കണമെന്നാണ്. പിഴ ഒടുക്കാതിരുന്നാല്‍ ഒരു വര്‍ഷം കൂടി തടവുശിക്ഷ അനുഭവിക്കണം. പ്രതികളുടെ മേല്‍ ചുമത്തപ്പെട്ടത് കൊലപാതകം, ക്രിമിനല്‍ ഗൂഢാലോചന, സംഘം ചേര്‍ന്ന് ആക്രമിക്കല്‍, വധശ്രമം, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ്. ശിവപ്രസാദിന്റെ ഭാര്യയും ബന്ധുക്കളും ഡി.എച്ച്.ആര്‍.എം പ്രവര്‍ത്തകരുമുള്‍പ്പെടെ വന്‍ജനാവലി വിധി കേള്‍ക്കാന്‍ കോടതി പരിസരത്ത് എത്തിയിരുന്നു. വഞ്ചിയൂര്‍ കോടതിയിലും കൊല്ലപ്പെട്ട ശിവപ്രസാദിന്റെ സ്വദേശമായ വര്‍ക്കല അയിരൂരിലും വിധിയുടെ പശ്ചാത്തലത്തില്‍ പൊലീസ് ശക്തമായ സുരക്ഷ് ഏര്‍പ്പെടുത്തി. പ്രതികളെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയിരിക്കുകയാണ്.

 

ശിവപ്രസാദിനെ പ്രഭാത സവാരിക്കിടെ പ്രതികള്‍ വെട്ടിക്കൊലപ്പെടുത്തിയത് 2009 സെപ്തംബര്‍ 23ന് പുലര്‍ച്ചെ 5.30നാണ്. ആക്രമണം നടന്നത് അയിരൂര്‍ ഗവ. യു.പി സ്‌കൂളിന് സമീപമായിരുന്നു. മരണ കാരണം കഴുത്തിലേറ്റ ആഴത്തിലുള്ള വെട്ടുകളാണ്. ശിവപ്രസാദിനെ ആക്രമിച്ച ശേഷം സമീപത്തെ ക്ഷേത്രത്തിന് മുന്നില്‍ അനില്‍കുമാര്‍ എന്നയാളെ വെട്ടാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ ഓടി രക്ഷപ്പെട്ടു. കരിനിലക്കോട്ട് ചായക്കടക്കാരനായ അശോകനെയാണ് പിന്നീട് പ്രതികള്‍ വെട്ടിയത്. പ്രതികള്‍ പിന്മാറിയത് അശോകന്‍ വീട്ടിലേക്ക് ഓടിക്കയറിയതോടെയാണ്.

പ്രതികള്‍ ക്രൂരതകാട്ടിയത് ദളിത് ഹ്യൂമന്‍ റൈറ്റ്‌സ് മൂവ്‌മെന്റ് എന്ന സംഘടനയെ ജനശ്രദ്ധയിലെത്തിക്കാനും സംഘടനയുടെ അംഗബലവും ആക്രമണ ശക്തിയും സമൂഹത്തെ ബോദ്ധ്യപ്പെടുത്താനുമാണ്. 2009 ഡിസംബര്‍ 23ന് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. വിചാരണ ആരംഭിക്കുന്നതിന് രണ്ടു ദിവസം മുന്‍പ് പതിനഞ്ചാം പ്രതിയായ തത്തു എന്ന അനില്‍കുമാര്‍ മരണപ്പെട്ടിരുന്നു. ആക്രമണത്തിന് ഉപയോഗിച്ച ആയുധങ്ങളുമായി ഒളിവില്‍ പോയ ആറാം പ്രതി മുകേഷിനേയും പതിനൊന്നാം പ്രതി സജീവിനെയും ഇനിയും പിടികിട്ടാനുണ്ട്. പ്രോസിക്യൂഷന് വേണ്ടി അഡിഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഹാഷിം ബാബു , അഡ്വ. റെക്‌സ് എന്നിവര്‍ ഹാജരായി. അഡ്വ. സാന്‍ടി ജോര്‍ജ് വെറുതേവിട്ട അശോകന് വേണ്ടി ഹാജരായി. കേസന്വേഷണ സംഘത്തിലുള്‍പ്പെട്ടിരുന്ന അസി.കമ്മിഷണര്‍ അനില്‍ കുമാര്‍ ആറ് പ്രതികളെ വെറുതേ വിട്ടതിനെതിരെ അപ്പീല്‍ പോകുന്നത് പരിശോധിക്കുമെന്ന് വ്യക്തമാക്കി. കേസിന്റെ അന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്തത് ആറ്റിങ്ങല്‍ ഡിവൈ.എസ്.പിയായിരുന്ന ഡി.രാജേന്ദ്രന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button