India

ഭാര്യയെ സംശയം: യുവാവ് മകനെ കൊലപ്പെടുത്തി

ബുന്‍ഡി: ഭാര്യയില്‍ സംശയം തോന്നിയ യുവാവ് മകനെ കൊലപ്പെടുത്തി. രാജസ്ഥാനില്‍ ബുന്‍ഡി ജില്ലയിലെ മാലിക്പുരയിലാണ് സംഭവം. മുകേഷ് ജംഗിത് എന്ന യുവാവാണ് മകന്‍ ഹരീഷ് കുമാറിനെ കൊലപ്പെടുത്തിയത്. കുടുംബാംഗങ്ങള്‍ പണിസ്ഥലത്തായിരുന്ന സമയത്തായിരുന്നു കൊലപാതകം. കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മൃതദേഹം വീടിനു സമീപത്തുനിന്നു കണ്ടെടുത്തു. തുടര്‍ന്ന് പോലീസ് നടത്തിയ ചോദ്യംചെയ്യലില്‍ മുകേഷ് ജംഗിത് കുറ്റം സമ്മതിച്ചു. ഇയാളെ പോലീസ് അറസ്റ് ചെയ്തു. മുകേഷ് ഭാര്യയുമായി കുറച്ചുകാലമായി അകന്നുകഴിയുകയായിരുന്നു.

shortlink

Post Your Comments


Back to top button