ന്യുഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ തദ്ദേശ-നിയമസഭാ-ലോക്സഭ തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്തണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടത് തുടര്‍ച്ചയായ തെരഞ്ഞെടുപ്പുകള്‍ മൂലമുണ്ടാകുന്ന ഭരണസ്തംഭനവും ജനപ്രതിനിധികളുടെയും രാഷ്ട്രീയ പ്രവര്‍ത്തകരുടെയും സമയനഷ്ടവും പണചെലവും കണക്കിലെടുത്താണ്.
പ്രധാനമന്ത്രി ഇക്കാര്യം നേരത്തെ പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി നടന്ന സര്‍വകക്ഷി യോഗത്തിലും ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി യോഗത്തിലും ആവശ്യപ്പെട്ടിരുന്നു. എല്‍.കെ അദ്വാനിയും 2012ല്‍ തന്റെ ബ്ലോഗിലൂടെ ഈ നിര്‍ദ്ദേശം പറഞ്ഞിരുന്നു. ഇപ്പോഴും തെരഞ്ഞെടുപ്പുകള്‍ നടക്കുന്നത് 1967ല്‍ കൊണ്ടു വന്ന പരിഷ്‌കാരം അനുസരിച്ചാണ്.
Post Your Comments