International

‘വിമാന റാഞ്ചി’യുടെ വെളിപ്പെടുത്തല്‍

ലാര്‍നാക: ഭാര്യയേയും മക്കളെയും കണ്ടിട്ട് 24 വര്‍ഷത്തിലേറെയായെന്നും ഒടുവില്‍ നിവൃത്തിയില്ലാതെയാണ് വിമാനം റാഞ്ചിയതെന്നും ഈജിപ്ഷ്യന്‍ വിമാനം റാഞ്ചിയ സെയ്ഫ് എല്‍ദിന്‍ മുസ്തഫയുടെ വെളിപ്പെടുത്തല്‍. 24 വര്‍ഷത്തിലേറെയായി ഭാര്യയേയും മക്കളെയും കാണാന്‍ ഈജിപ്ഷ്യന്‍ സര്‍ക്കാര്‍ അനുവദിക്കുന്നില്ലെന്നും സൈപ്രസ് പോലീസിന് നല്‍കിയ മൊഴിയില്‍ സെയ്ഫ് പറഞ്ഞു.

ലാര്‍നാകയില്‍ പ്രാദേശിക കോടതിയില്‍ ഹാജരാക്കിയ സെയ്ഫിനെ എട്ട് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. വിമാനം റാഞ്ചിയെങ്കിലും 24 വര്‍ഷത്തിന് ശേഷം ഭാര്യയെയും മക്കളെയും കാണാന്‍ സാധിച്ചതിന്റെ സന്തോഷത്തിലാണ് സെയ്ഫ്.

ഇന്നലെ രാവിലെ ഇന്ത്യന്‍ സമയം പതിനൊന്നരയ്ക്കാണ് അലക്‌സാഡ്രിയയില്‍ നിന്നും കെയ്‌റോയിലേക്ക് പോയ ഈജിപ്ഷ്യന്‍ വിമാനം റാഞ്ചിയത്. തന്റെ ശരീരത്തില്‍ ബെല്‍റ്റ് ബോംബ്‌ ഘടിപ്പിച്ചിട്ടുണ്ടെന്നും വിമാനം സൈപ്രസിലേക്ക് തിരിച്ചു വിടണമെന്നും ഇയാള്‍ ഭീഷണി മുഴക്കുകയായിരുന്നു. ഇയാളുടെ ആവശ്യം അംഗീകരിച്ച് വിമനം സൈപ്രസിലെ ലാര്‍നാക വിമാനത്താവളത്തില്‍ ഇറക്കുകയായിരുന്നു.

shortlink

Post Your Comments


Back to top button