IndiaUncategorized

അരവിന്ദ് കെജ്‌രിവാള്‍ നക്‌സലൈറ്റാണെന്ന് സുബ്രഹ്മണ്യന്‍ സ്വാമി

ഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ നക്‌സലൈറ്റാണെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആരോപണങ്ങളുന്നയിച്ചുകൊണ്ട് അദ്ദേഹം ദേശവിരുദ്ധശക്തികളെ പിന്തുണയ്ക്കുകയാണെന്നും സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു.

മോദി പാകിസ്ഥാന് മുന്നില്‍ കീഴടങ്ങിയെന്ന കെജരിവാളിന്റെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം..കോണ്‍ഗ്രസും ബിജെപിയെ എതിര്‍ക്കുന്നവരാണ്. ആ മനുഷ്യന്‍(കെജരിവാള്‍) ഒരു നക്‌സലൈറ്റാണ്.

അദ്ദേഹത്തിന് ഏതു സമയത്തും എന്തും പറയാം. പാകിസ്ഥാനോട് നമ്മള്‍ കര്‍ക്കശ സമീപനം എടുത്തിരുന്നുവെങ്കില്‍ എന്തിനങ്ങനെ ചെയ്തുവെന്ന് അപ്പോള്‍ കെജരിവാള്‍ ചോദിക്കുമായിരുന്നു. പാകിസ്ഥാനോട് മൃദുസമീപനം കൈക്കൊണ്ടിരുന്നുവെങ്കില്‍ പാക്ക് നടപടികളെ ഇന്ത്യ സ്വാഗതം ചെയ്യുന്നതായി വിമര്‍ശിക്കുമായിരുന്നു. കെജരിവാള്‍ കൊടും വഞ്ചകനാണ്. അതുകൊണ്ട് അദ്ദേഹം പറയുന്നത് താന്‍ കാര്യമായി എടുക്കുന്നില്ല.എന്നും സുബ്രമണ്യം സ്വാമി പറഞ്ഞു.

shortlink

Post Your Comments


Back to top button